Friday, November 27, 2020

History of Gandhiji's portrait in Indian currency

ഇന്ത്യന്‍ കറന്‍സിയിലെ ഗാന്ധിജിയുടെ ഛായാചിത്രത്തിന്റെ ചരിത്രം
 

നമ്മുടെ എല്ലാ കറന്‍സി നോട്ടിലും ഗാന്ധിജിയുടെ ഫോട്ടോ ഉണ്ട്. ഈ ഫോട്ടോ നമ്മുടെ കറന്‍സിയുടെ ട്രേഡ് മാര്‍ക്ക് ആണ്. 

ഈ ഫോട്ടോ എങ്ങനെ വന്നു?. ഇത് ഒരു പോട്രൈറ്റ് ചിത്രമല്ല. അദ്ദേഹത്തിന്‍റെ ഒരു സാധാരണ ചിത്രം പോട്രൈറ്റ് ചെയ്യുകയായിരുന്നു. (മുകളിലുള്ള ചിത്രം കാണുക)

നമ്മുടെ കറന്‍സിയില്‍ കാണുന്ന ഗാന്ധിജിയുടെ ഫോട്ടോ അന്നത്തെ ബര്‍മ്മയുടെയും ഭാരതത്തിന്റെയും ചുമതലയുണ്ടായിരുന്ന ബ്രിട്ടീഷ് സെക്രട്ടറി ഫ്രെടറിക് പെതിക് ലാറന്‍സ് നെ സന്ദര്‍ ശിക്കാന്‍ കൊല്‍കത്ത യിലെ വൈസ്രായി ഹൌസില്‍ ഗാന്ധിജി എത്തിയപ്പോള്‍ എടുത്തതാണ്. ഈ ഫോട്ടോ പോട്രൈറ്റ് ആക്കി നമ്മുടെ കറന്‍സികളില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.


സ്വാതന്ത്ര്യം കിട്ടി ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷവും നമ്മുടെ ഒരു രൂപ കറന്‍സി യില്‍ കിംഗ്‌ ജോര്‍ജ് ന്‍റെ ചിത്രമായിരുന്നു അച്ചടിച്ചിരുന്നത്. പിന്നീട് അത് മാറ്റി ആദ്യം പത്തു രൂപാ നോട്ടില്‍ അശോകസ്തംഭം അച്ചടിക്കാന്‍ തുടക്കമിട്ടു. 1996 മുതലാണ്‌ നോട്ടുകളില്‍ ഗാന്ധിജിയുടെ ഫോട്ടോ മുദ്രണം ചെയ്യാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. പിന്നീടങ്ങോട്ട് അശോക സ്തംഭത്തിന്‍റെ സ്ഥാനത്ത് ഗാന്ധിജിയും നോട്ടിന്റെ ഇടതുവശത്തു താഴെയായി അശോക സ്തംഭവും മുദ്രണം ചെയ്യപ്പെട്ടു. ഇന്ന് 5 രൂപ മുതല്‍ 2000 രൂപ വരെയുള്ള നോട്ടുകളില്‍ ഗാന്ധിജിയുടെ ഫോട്ടോയാണ് നല്‍കുന്നത്.

ഇതിനു മുന്‍പ് 1987 ല്‍ ആദ്യമായി 500 രൂപ നോട്ട് പുറത്തിറ ങ്ങിയപ്പോള്‍ ഗാന്ധിജിയുടെ വാട്ടര്‍ മാര്‍ക്ക് ചിത്രം അതില്‍ കൊ ടുത്തിരുന്നു.


No comments:

Post a Comment