പോർച്ചുഗലിൽ നിന്നും കടൽമാർഗ്ഗം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് വഴികണ്ടുപിടിച്ച് ആറു വർഷത്തിനുശേഷം പോർച്ചുഗലിന്റെ പുറമെയുള്ള സ്ഥലങ്ങളെയെല്ലാം ഭരിക്കാൻ ഉണ്ടാക്കിയ അധികാരസ്ഥാനമാണ് പോർച്ചുഗീസ് ഇന്ത്യ (Portuguese India) എന്ന് അറിയപ്പെടുന്നത്. തലസ്ഥാനം കൊച്ചി ആയിരുന്നെങ്കിലും 1510-ന് ശേഷം ഗോവയിലേക്ക് മാറ്റി. ഡച്ചുകാരും ഇംഗ്ലീഷ്കാരും വരുന്നത് വരെ ഇന്ത്യയിലെ വ്യാപാരകുത്തക പോർച്ചുഗീസുകാരുടെ കയ്യിലായിരുന്നു. 1961-ൽ ഇന്ത്യയിലേക്ക് ചേർക്കപ്പെടുന്നതു വരെ Goa , Daman, Diu എന്നീ പ്രദേശങ്ങൾ പോർച്ചുഗീസ് അധീനതയിലായിരുന്നു.
പോർച്ചുഗീസ് രാജാവിന്റെ ഛായാചിത്രത്തോട് കൂടിയ ഇന്തോ-പോർച്ചുഗീസ് പേപ്പർ നോട്ടുകൾ 'Rupia' 1883-ൽ ഇഷ്യൂ ചെയ്യപ്പട്ടു. 1906 -ൽ ഇന്ത്യയിലെ പോർച്ചുഗീസ് അധീന പ്രദേശങ്ങളിൽ പേപ്പർ നോട്ടുകൾ ഇഷ്യു ചെയ്യുന്നതിന് 'Banco Nacional Ultramarino'- യെ ചുമതലപ്പെടുത്തി. ഒട്ടുമിക്ക നോട്ടുകളിലും കപ്പലുകളുടെ ചിത്രങ്ങളും, എന്നാൽ ചില നോട്ടുകളിൽ ഇന്ത്യൻ വാസ്തു കലകളും വന്യ മൃഗങ്ങളുടെ രൂപങ്ങളും ആലേഖനം ചെയ്യപ്പെട്ടിരുന്നു. 1959 വരെ 'Rupia' പോർച്ചുഗീസ് ഇന്ത്യയുടെ കറൻസിയായി നിലകൊണ്ടു. എന്നാൽ 1959-ൽ ഈ കറൻസികൾ 1 Rupia = 6 Escudo എന്ന നിരക്കിൽ Portuguese Indian Escudo- ലേക്ക് മാറ്റുകയും ചെയ്തു.
No comments:
Post a Comment