Wednesday, November 8, 2017

Promissory clause on Indian bank notes

ഇന്ത്യൻ നോട്ടുകളിലെ Promissory clause.
Promissory clause on Indian bank notes.



ഒരു നിശ്ചിത തുകയുടെ ഇന്ത്യൻ ബാങ്ക് നോട്ട് കൈവശം വെച്ചിരിക്കുന്ന ഏതൊരു വ്യക്തിക്കും അതെ തുകയുടെ മൂല്യത്തിന് തുല്യമായ തുക മടക്കി നൽകുന്നതിന് ബാങ്ക് ബാധ്യസ്ഥനാണ് എന്ന പ്രസ്താവനയാണ് (വാഗ്ദാനമാണ്) Promissory clause. 

1934-ലെ Reserve Bank of India Act, സെക്ഷൻ 26 പ്രകാരം ബാങ്ക് നോട്ടുകളുടെ മൂല്യം നൽകാൻ ബാങ്ക് ബാധ്യസ്ഥനാണ്. 

ബ്രിട്ടീഷ് രാജ് മുതൽ 1967 വരെ ഇന്ത്യൻ കറന്സികളിൽ അച്ചടിച്ചിരുന്ന Promissory clause താഴെ ചേർക്കുന്നു: "I promise to pay the bearer on demand The sum of ----- rupee At any office of issue". 

ഈ വാഗ്ദാനത്തിലൂടെ ഗവൺമെന്റിന് മേല്പറഞ്ഞ കറൻസി നോട്ട് നിർത്തി വെക്കുകയോ അല്ലെങ്കിൽ മേല്പറഞ്ഞ തുകക്ക് തുല്യമായ വ്യവസ്ഥാപിതമായ ഒരു പേയ്‌മെന്റ് നടത്തുകയോ ചെയ്യുന്നത് നിയമവിരുദ്ധമായി വന്നു. 

1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിന്റെയും 1965-ലെ ഇന്ത്യ -പാക് യുദ്ധത്തിന്റെയും അനന്തരഫലങ്ങൾ നേരിട്ട ഇന്ത്യ, ശേഷം 1967-ൽ അന്നത്തെ ധനമന്ത്രിയായിരുന്ന ശ്രീ.മൊറാർജി ദേസായിയുടെ നേതൃത്വത്തിൽ കള്ളപ്പണവും കള്ളനോട്ടുകളും ഉന്മൂലനം ചെയ്യുവാനുള്ള നടപടികൾ ആരംഭിച്ചു. എന്നാൽ ഇന്ത്യൻ നോട്ടുകളിലെ Promissory clause- ൽ അടങ്ങിയിരുന്ന 'ON DEMAND' എന്ന വാചകവും 'AT ANY OFFICE OF ISSUE' എന്ന വാചകവും മൂലം ഈ കള്ള നോട്ടുകളുടെ legal tender ability തടയുന്നത് അസാധ്യമായി വന്നു. തൽഫലമായി സർക്കാർ 1967-ൽ ഇന്ത്യൻ കറൻസി നോട്ടുകളിലെ Promissory clause -ല്‍ നിന്ന് ഈ രണ്ട് വാചകങ്ങളും നീക്കം ചെയ്ത് "I promise to pay the bearer the sum of ------ rupee" എന്നാക്കി മാറ്റി. ഇതിലൂടെ ബാങ്ക് തിരിച്ചു നൽകേണ്ട തുകയുടെ സമയപരിധിക്കും പേയ്‌മെന്റ് സ്ഥലം ഏതെങ്കിലും ഉണ്ടെങ്കിൽ അതിനും വ്യവസ്ഥകൾ നിർണ്ണയിക്കാൻ ഗവൺമെന്റിന് അധികാരം ലഭിച്ചു.


No comments:

Post a Comment