ഡൽഹി ആസ്ഥാനമായി ഭരിച്ചിരുന്ന സുൽത്താൻമാരുടെ ഭരണകൂടം ആയിരുന്നു ഡൽഹി സുൽത്താനേറ്റ്. ചില ഘട്ടങ്ങളിൽ ലാഹോർ, ബദൗൻ, ദൗലത്താബാദ്, ആഗ്ര ഇവയും തലസ്ഥാനനഗരങ്ങൾ ആയിരുന്നു. ഡൽഹി സുൽത്താനേറ്റ്, ഇന്നത്തെ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവ ഉൾപ്പെടുന്ന വിശാലമായ ഭൂപ്രദേശമായിരുന്നു.
മുഹമ്മദ് ഗോറിയുടെ അടിമയായിരുന്ന കുത്ബുദിൻ ഐബക്ക് (Qutb ud Din Aibak, 1206 - 1210) ആണ് ഡൽഹി സുൽത്താനേറ്റ് സ്ഥാപിച്ചത്. ഇബ്രാഹിം ലോദി (Ibrahim Lodi, 1517 - 1526) ആയിരുന്നു അവസാന സുൽത്താൻ.
1206 മുതൽ 1526 വരെ 320 വർഷങ്ങളിലായി അഞ്ചു രാജവംശങ്ങൾ ഡൽഹി സുൽത്താനേറ്റിൽ ഭരണം നടത്തിയിരുന്നു.
- മാംലൂക്ക് രാജവംശം (1206 - 1290)
- ഖിൽജി രാജവംശം (1290 - 1320)
- തുഗ്ലക്ക് രാജവംശം (1320 - 1414)
- സയ്യിദ് രാജവംശം (1414 - 1451)
- ലോദി രാജവംശം (1414 - 1526)
ഇവയാണ് ആ രാജവംശങ്ങൾ.
രാജവംശം | ഭരണാധികാരി | കാലയളവ് |
---|---|---|
മാംലൂക് രാജവംശം (1206 - 1290) | ||
ഖുത്ബ്‌ദ്ദീൻ ഐബക് | 1206 - 1210 | |
അറാം ഷാ | 1210 - 1211 | |
ഷംസുദ്ദീൻ ഇൽതുമിഷ് | 1210 - 1236 | |
രുക്നുദ്ദീൻ ഫിറൂസ് | 1236 | |
റസിയ്യ | 1236 - 1240 | |
മുയിസുദ്ദീൻ ബഹ്രാം | 1240 - 1242 | |
അലാവുദ്ദീൻ മസൂദ് | 1242 - 1246 | |
നസീറുദ്ദീൻ മഹ്മൂദ് | 1246 - 1266 | |
ഘിയാസുദ്ദീൻ ബൽബൻ | 1266 - 1286 | |
മുയിസുദ്ദീൻ ഖ്വായിഖബാദ് | 1286 - 1290 | |
കയുമാർസ് | 1290 | |
ഖിൽജി രാജവംശം (1290 - 1321) | ||
ജലാലുദ്ദീൻ ഫിറോസ് ഖിൽജി | 1290 - 1296 | |
അലാവുദ്ദീൻ ഖിൽജി | 1296 - 1316 | |
ഖുത്ബ്ദ്ദീൻ മുബാരക് ഷാ | 1316 - 1321 | |
തുഗ്ലക് രാജവംശം (1321 - 1398) | ||
ഘിയാസുദ്ദീൻ തുഗ്ലക് ഷാ ഒന്നാമൻ | 1321 - 1325 | |
മുഹമ്മദ് ബിൻ തുഗ്ലക് (മുഹമ്മദ് ഷാ രണ്ടാമൻ) | 1325 - 1351 | |
മഹ്മൂദ് ബിൻ മുഹമ്മദ് | 1351 മാർച്ച് | |
ഫിറോസ് ഷാ തുഗ്ലക് | 1351 - 1388 | |
ഘിയാസുദ്ദീൻ തുഗ്ലക് രണ്ടാമൻ | 1388 - 1389 | |
അബൂ ബക്കർ | 1389 - 1390 | |
നസിറുദ്ദീൻ മുഹമ്മദ് ഷാ മൂന്നാമൻ | 1390 - 1393 | |
സിക്കന്തർ ഷാ ഒന്നാമൻ | 1393 മാർച്ച് - ഏപ്രിൽ | |
ഘിയാസുദ്ദീൻ തുഗ്ലക് ഷാ ഒന്നാമൻ | 1321 - 1325 | |
മഹ്മൂദ് നസിറുദ്ദീൻ (സുൽത്താൻ മഹ്മൂദ് രണ്ടാമൻ) (ദില്ലി) | 1393 - 1394 | |
നസ്റത്ത് ഷാ (ഫിറോസാബാദ്) | 1394 - 1398 | |
ലോധി രാജവംശം (1413 - 1414) | ദൗലത് ഖാൻ [2] | 1413 - 1414 |
സയ്യിദ് രാജവംശം (1414 - 1451) | ||
ഖിസർ ഖാൻ (ഖിദ്‌ർ ഖാൻ) | 1414 - 1421 | |
മുബാരക് ഷാ രണ്ടാമൻ | 1421 - 1435 | |
മുഹമ്മദ് ഷാ നാലാമൻ | 1435 - 1445 | |
അലാവുദ്ദീൻ ആലം ഷാ | 1445 - 1451 | |
ലോധി രാജവംശം (1451 - 1526) | ||
ബാഹ്‌ലൂൽ ഖാൻ ലോധി | 1451 - 1489 | |
സിക്കന്ദർ ലോധി | 1489-1517 | |
ഇബ്രാഹിം ലോധി (ഇബ്രാഹിം രണ്ടാമൻ) | 1517-1526 |
1526ൽ ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ, ബാബർ, ഇബ്രാഹിം ലോദിയെ പരാജയപ്പെടുത്തുകയും വധിക്കുകയും ചെയ്തു. ഇതോടുകൂടി ഡൽഹി സുൽത്താനേറ്റ് അസ്തമിക്കുകയും മുഗൾ ഭരണം ഉദയം ചെയ്യുകയും ചെയ്തു.
ബ്ലാക്ക് തങ്ക
മധ്യകാലഇന്ത്യയിലെ വളരെയധികം ചർച്ചചെയ്യപ്പെടുന്ന ഭരണാധികാരി ആയിരുന്നു 1324 മുതൽ 1352 വരെ ഭരണം നടത്തിയ മുഹമ്മദ് ബിൻ തുഗ്ലക്ക്. വീണ്ടുവിചാരമില്ലാത്ത പ്രവർത്തനങ്ങൾ മൂലം അദ്ദേഹത്തിന്റെ ഖജനാവ് ശുഷ്കിച്ചുപോയി. ഇതിനൊരു പരിഹാരം എന്ന നിലയിൽ അദ്ദേഹം 1330ൽ ചെമ്പിൽ പുതിയൊരു നാണയം പുറത്തിറക്കി. അതുവരെ സ്വർണത്തിൽ ഉള്ള ദിനാറും വെള്ളിയിലുള്ള ആദിലും ആയിരുന്നു നാണയങ്ങൾ. സ്വർണത്തിനും വെള്ളിക്കും വിലയുള്ളതിനാൽ ചെമ്പിൽ തയ്യാറാക്കിയ പുതിയനാണയത്തിന് ദിനാറിന്റെയും ആദിലിന്റെയും മൂല്യം നൽകി അദ്ദേഹം. ഈ പുതിയനാണയത്തിന് മതിയായ സുരക്ഷാമാനദണ്ഡങ്ങൾ ഇല്ലായിരുന്നു. ധാരാളം കള്ളനാണയങ്ങളുടെ നിർമ്മിതിക്കും വിനിമയത്തിനും ഇത് കാരണമായി. കമ്പോളങ്ങളിൽ കള്ളനാണയങ്ങളുടെ കുത്തൊഴുക്ക് ഉണ്ടായി. ചുരുങ്ങിയ സമയം കൊണ്ട് ഖജനാവ് കള്ളനാണയം കൊണ്ട് നിറഞ്ഞു.
രാജ്യത്തിന്റെ വ്യാപാരമേഖ ഇതോടുകൂടി തകർന്നു. ഇതോടുകൂടി മുഹമ്മദ് ബിൻ തുഗ്ലക്ക് പുതിയനാണയം പിൻവലിച്ചു. ജനങ്ങൾക്ക് അവരുടെ കൈയിലുള്ള പുതിയനാണയങ്ങൾക്ക് പകരമായി ദിനാറുകളും ആദിലുകളും കൊടുത്തു. ആയിരക്കണക്കിന് ജനങ്ങൾ പുതിയനാണയം മാറ്റിയെടുത്തു. ഇത് ഖജനാവിന് ഭീമമായ നഷ്ടം ഉണ്ടാക്കി. എന്നിരുന്നാലും, കണ്ടെത്തിയ കള്ളനാണയങ്ങൾ മാറ്റിക്കൊടുത്തില്ല. 1333ൽ ഈ നാണയത്തിന്റെ ഉപയോഗം നിർത്തലാക്കി. ഈ ചെമ്പ് നാണയം ബ്ലാക്ക് തങ്ക എന്നറിയപ്പെടുന്നു. 10 ഗ്രാമിൽ താഴെയാണ് ഇതിന്റെ ഭാരം.
ദില്ലി സുൽത്താനത്തിന്‍റെ ചില നാണയങ്ങള്‍ താഴെ:
Coins of Sultan Razia |
No comments:
Post a Comment