Monday, November 6, 2017

India - Princely state - Awadh State - Article

അവധ്  (Awadh)

ഇന്ത്യയിലെ ഒരു നാട്ടുരാജ്യമായിരുന്നു അവധ്. ബ്രിട്ടീഷ്‌ ചരിത്രരേഖകളിൽ ഔധ് (Oudh), ഔദ് (Oud) എന്നീ പേരുകളും ഉപയോഗിച്ചുകാണുന്നു. ആധുനിക ഇന്ത്യൻ സംസ്ഥാനമായ ഉത്തർപ്രദേശിലും നേപ്പാളിലെ പ്രൊവിൻസ് നമ്പർ 5ലും ആയി വ്യാപിച്ചുകിടന്നിരുന്ന സമ്പൽസമൃദ്ധമായ ഒരു രാജ്യമായിരുന്നു അവധ്. സ്വാതന്ത്ര്യത്തിന് മുമ്പ്, 1857ന്  ശേഷം  United Provinces of Agra and Oudh എന്നായിരുന്നു അവധ് അറിയപ്പെട്ടിരുന്നത്. 1732ൽ സ്ഥാപിതമായ അവധ് 1858ൽ ബ്രിട്ടീഷ്‌ ഭരണത്തിൻ കീഴിലായി. 

മുഗൾഭരണകാലത്ത്‌ ഏറ്റവും ഉന്നതിയിലുള്ള 12 പ്രൊവിൻസുകളിൽ (Subahs) ഒന്നായിരുന്നു അവധ്. മുഗൾസാമ്രാജ്യത്തിന്റെ പ്രതാപകാലത്തിനുശേഷം  അവധിലെ സുബേദാർ ആയിരുന്ന സാദത്ത് അലി ഖാൻ ആണ് അവധിന്റെ സ്ഥാപകൻ. അവധിലെ ഭരണാധികാരി സുബേദാർ നവാബ് എന്നായിരുന്നു അറിയപ്പെട്ടത്.  ഫൈസാബാദ് ആയിയിരുന്നു ആദ്യതലസ്ഥാനം. പിന്നീട് ബ്രിട്ടീഷ്‌ റെസിഡന്റിന്റെ ആസ്ഥാനമായിരുന്ന ലക്നൗലേക്ക്‌ തലസ്ഥാനം മാറ്റി. 

ഇന്ത്യയുടെ ധാന്യപ്പുര എന്നാണ് അവധ് അറിയപ്പെട്ടിരുന്നത്. ഗംഗയുടെയും യമുനയുടെയും ഇടയിലുള്ള സമതലപ്രദേശം (Doab, do - two + ab - river) കൃഷിക്ക് ഏറ്റവും അനുയോജ്യമായിരുന്നു. 

പുരാതന ഇന്ത്യയിലെ കോസലരാജ്യമാണ് അവധ്. അയോധ്യ ആയിരുന്നു തലസ്ഥാനം. 1350 എഡി മുതൽ ഡൽഹി സുൽത്താനേറ്റ്, ഷാർഖി സുൽത്താനേറ്റ്, മുഗൾ സാമ്രാജ്യം, അവധ് നാവാബുമാർ, ഈസ്റ്റ്‌ ഇന്ത്യ കമ്പനി, ബ്രിട്ടീഷ്‌ സാമ്രാജ്യം എന്നിവരായിരുന്ന അവധിലെ ഭരണാധികാരികൾ. 

1856ൽ അവധിനെ ഈസ്റ്റ്‌ ഇന്ത്യ കമ്പനി Doctrin of Lapse നിയമപ്രകാരം കമ്പനിയോട് കൂട്ടിച്ചേർത്തു. ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ ഗവർണർ ജനറൽ ആയിരുന്ന ഡൽഹൗസി പ്രഭു അപ്പോഴത്തെ നവാബായിരുന്ന വാജിദ് അലി ഷായെ സ്ഥാനഭ്രഷ്ടനാക്കുകയും ജയിലിൽ അടക്കുകയും പിന്നീട് കൽക്കട്ടയിലേക്ക് നാടുകടത്തുകയും ചെയ്തു. 1857ൽ ഒന്നാം സ്വാതന്ത്യസമരം (Indian Mutiny) പൊട്ടിപ്പുറപ്പെട്ടു. ലക്നൗ ഇതിന്റെ പ്രധാനകേന്ദ്രമായിരുന്നു.

അവധിലെ അവസാന നാവാബായിരുന്നു ബെർജിസ് ഖാദർ  (Berjis Qadr). 

നാണയസമ്പ്രദായം
ചെമ്പിലും വെള്ളിയിലും സ്വർണത്തിലും ഉള്ള നാണയങ്ങൾ അവധിൽ ഉണ്ടായിരുന്നു. 

ചെമ്പ് നാണയങ്ങൾ
പൈസ, ഫലൂസ് എന്നിവയാണ് ചെമ്പ് നാണയങ്ങൾ. 
1/8, 1/4, 1/2, 1ഇവയാണ് ഫലൂസ് നാണയങ്ങൾ. 

വെള്ളിനാണയങ്ങൾ 
റുപീ ആണ് വെളിയിലുള്ള നാണയങ്ങൾ. 
1/16, 1/8, 1/4, 1/2, 1, 2 എന്നീ മൂല്യങ്ങളിലുള്ള വെള്ളിനാണയങ്ങൾ വിനിമയത്തിൽ ഉണ്ടായിരുന്നു. 

സ്വർണനാണയങ്ങൾ
മൊഹർ, അഷറഫി എന്നിവയാണ് സ്വർണനാണയങ്ങൾ. 
1/16, 1/8, 1/4, 1/2, 1ഇവയാണ് അഷറഫി. 
1/2, 1 ഇവയാണ് മൊഹർ. 

നസീർ ഉദ്  ദിൻ ഹൈദ(1827 - 1837)രുടെ  കാലത്തെ ഒരു രൂപ. 
വെള്ളി, 11. 4 ഗ്രാം 




No comments:

Post a Comment