Antarctican dollars (Currency of Antarctica)
അന്റാർട്ടിക്ക ഭൂഖണ്ഡത്തിൽ ഒരു കറൻസിയുടെ രൂപഭാവത്തിൽ Antarctica Overseas Exchange Office (unofficial bank of Antarctica) പുറത്തിറക്കുന്ന സുവനീറുകൾ (ഒരു വ്യക്തിയുടെയോ, സ്ഥലത്തിന്റെയോ, ഒരു പ്രത്യേക സംഭവത്തിന്റെയോ സ്മരണാർത്ഥം പുറത്തിറക്കുന്ന ഒരു വസ്തു / സ്മരണിക) ആണ് Antarctican dollars. ഇത് ഔദ്യോഗികമായ ഒരു കറൻസി അല്ല.
അന്റാർട്ടിക്ക ഒരു രാജ്യമല്ലാത്തത്കൊണ്ട് അവിടെ കറൻസി ഇഷ്യൂ ചെയ്യുവാനുള്ള ഒരു ഗവണ്മെന്റ് വ്യവസ്ഥിതി ഇല്ല. ആയതിനാൽ Antarctican dollars അന്റാർട്ടിക്കയിലോ അല്ലെങ്കിൽ എന്തെങ്കിലും രാജ്യത്തോ സ്വീകാര്യമല്ല. എന്നാൽ ഈ കറൻസി അതിന്റെ മുഖവിലക്കു തുല്യമായ US Dollar-നാണു മിക്കവാറും വിൽക്കപ്പെടുന്നത്. ഈ കറൻസി വില്പനയിലൂടെ ലഭിക്കുന്ന വരുമാനം അന്റാർട്ടിക്ക ഭൂഖണ്ഡത്തിൽ നടക്കുന്ന ഗവേഷണങ്ങൾക്കായി വിനിയോഗിക്കുന്നു. കളക്ടർമാരുടെ ഒരു ഇഷ്ടകറൻസിയാണ് Antarctican dollars.
No comments:
Post a Comment