Sunday, January 22, 2017

Marks carried by Indian coins minted abroad

വിദേശരാജ്യങ്ങളിൽ അടിച്ചിറക്കിയ ഇന്ത്യൻ നാണയങ്ങളിലെ മിന്റ് മാർക്കുകൾ

മുൻകാലങ്ങളിൽ പല സന്ദർഭങ്ങളിലും ഇന്ത്യയിൽ നാണയങ്ങൾക്ക് ദൗർലഭ്യം നേരിട്ട സാഹചര്യത്തിൽ  ഈ കമ്മി പരിഹരിക്കുന്നതിന് ഇന്ത്യാ ഗവർമെന്റ്  വിദേശ മിന്റുകൾക്ക്(Mints)  നാണയങ്ങൾ അടിച്ചിറക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഇത്തരം നാണയങ്ങൾ  അടിച്ചിറക്കുന്നത് എവിടെയാണെന്ന് സൂചിപ്പിക്കുന്നതിനു ഓരോ നാണയങ്ങളിലും പ്രതേകം ചിഹ്നങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. (ചിത്രം കാണുക)



1 - Seoul Mint, South Korea 
മിന്റ് മാർക്ക് : നാണയത്തിൽ രേഖപ്പെടുത്തിയ വർഷത്തിലെ അവസാന അക്കത്തിന്റെ താഴെയായി അഞ്ചു ഭുജങ്ങളുള്ള നക്ഷത്രം രേഖപ്പെടുത്തിയിരിക്കുന്നു.

2 - Taegu Mint, Korea
മിന്റ് മാർക്ക് : നാണയത്തിൽ രേഖപ്പെടുത്തിയ വർഷത്തിലെ ആദ്യ അക്കത്തിന്റെ താഴെയായി അഞ്ചു ഭുജങ്ങളുള്ള നക്ഷത്രം രേഖപ്പെടുത്തിയിരിക്കുന്നു.

3 - British Royal Mint Llantrisant, UK
മിന്റ് മാർക്ക് : നാണയത്തിൽ രേഖപ്പെടുത്തിയ വർഷത്തിലെ ആദ്യ അക്കത്തിന്റെ താഴെയായി Diamond  ചിഹ്നം രേഖപ്പെടുത്തിയിരിക്കുന്നു.

4 - Heaton Press Mint, UK 
മിന്റ് മാർക്ക് : നാണയത്തിൽ രേഖപ്പെടുത്തിയ വർഷത്തിലെ ആദ്യ അക്കത്തിന്റെ താഴെയായി 'H' എന്ന അക്ഷരം രേഖപ്പെടുത്തിയിരിക്കുന്നു.

5 - Tower Mint, UK
മിന്റ് മാർക്ക് : നാണയത്തിൽ രേഖപ്പെടുത്തിയ വർഷത്തിന്  താഴെയായി 'U' എന്ന അക്ഷരം ഒരു പ്രത്യേകരീതിയിൽ അടയാളപ്പെടുത്തിയിരിക്കുന്നു.

6 - Royal Canadian Mint
മിന്റ് മാർക്ക് : വർഷം രേഖപ്പെടുത്തിയതിന്  താഴെയായി മദ്ധ്യത്തിൽ  'C' എന്ന അക്ഷരം അടയാളപ്പെടുത്തിയിരിക്കുന്നു.

7 - Oeschger Maslach & Co., Mexico City Mint
മിന്റ് മാർക്ക് : മുകളിൽ ഒരു പുള്ളി (Dot)യോട് കൂടിയ 'M' എന്ന അക്ഷരം വർഷം രേഖപ്പെടുത്തിയതിന്  താഴെയായി മദ്ധ്യത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു.

8 - Moscow Mint, Russia
മിന്റ് മാർക്ക് : വർഷം രേഖപ്പെടുത്തിയതിന് താഴെയായി മദ്ധ്യത്തിൽ 'MMD' എന്ന്  ഒരു പ്രത്യേകരീതിയിൽ അടയാളപ്പെടുത്തിയിരിക്കുന്നു.

9 - Kremnica Mint, Slovak Republic
മിന്റ് മാർക്ക് : വർഷം രേഖപ്പെടുത്തിയതിന്  താഴെയായി ഒരു വൃത്തത്തിനുള്ളിൽ 'MK' എന്ന് മുദ്രണം ചെയ്തിരിക്കുന്നു.

10 - Pretoria Mint, South Africa
മിന്റ് മാർക്ക് : _വർഷം രേഖപ്പെടുത്തിയതിന്  താഴെയായി അർദ്ധ വൃത്തത്തിനുള്ളിൽ  'M' എന്ന് മുദ്രണം ചെയ്തിരിക്കുന്നു.

ഇന്ന്  ഇന്ത്യക്കാവശ്യമായ  മുഴുവൻ നാണയങ്ങളും നിർമ്മിക്കുവാനുള്ള ശേഷി ഇന്ത്യൻ മിന്റുകൾക്കുണ്ട്‌.



No comments:

Post a Comment