Sunday, July 23, 2017

British India - Article


      
      


The British Raj was the rule of the British Crown in the Indian subcontinent between 1858 and 1947. The rule is also called Crown rule in India, or direct rule in India. Wikipedia
Founded1858
CurrencyRupee
GovernmentConstitutional monarchy

ബ്രിട്ടീഷ്  ഇന്ത്യൻ  കറൻസികൾ മൂന്ന്  സീരീസുകളിലായാണ് പുറത്തിറക്കപ്പെട്ടിട്ടുള്ളത്.

1) Victoria Portrait Series.
2) Underprint Series.
3) King's Portrait Series.


Victoria Portrait Series



1861-ലെ Paper Currency Act- നു ശേഷമാണ് ബ്രിട്ടീഷ് ഇന്ത്യ നോട്ടുകൾ നിലവിൽ വന്നത്. ബ്രിട്ടീഷ് ഇന്ത്യ നോട്ടുകളിൽ ആദ്യമായി ഇഷ്യു ചെയ്ത നോട്ടുകളാണ് Victoria Portrait Series നോട്ടുകൾ. 10, 20, 50, 100, 1000 എന്നീ denomination-കളിലാണ് ഇവ പുറത്തിറക്കപ്പെട്ടത്.പൂർണ്ണമായും  കൈ കൊണ്ട് നിർമ്മിക്കപ്പെട്ട പേപ്പർ ഷീറ്റുകളിൽ ഒരു വശം മാത്രം പ്രിൻറ്  ചെയ്യപ്പെട്ടു എന്നതാണ് ഈ നോട്ടുകളുടെ പ്രത്യേകത. രണ്ട് ഭാഷാ പാനലുകൾ ഈ നോട്ടുകളിൽ ഉണ്ടായിരുന്നു.ഇംഗ്ലണ്ടിലെ Laverstock Paper Mills- ലാണ് ഇവ നിർമ്മിക്കപ്പെട്ടത്. സുരക്ഷാ സംവിധാനമായി   watermark, printed signature, registration എന്നിവ ഉൾപ്പെടുത്തിയിരുന്നു. പിന്നീട് ഇവയുടെ കള്ളനോട്ടുകൾ വ്യാപകമായതിനെ തുടർന്ന്  1867-ൽ Victoria Portrait Series നോട്ടുകൾ പിൻവലിക്കുകയും ഇവക്ക് പകരമായി Underprint Series നോട്ടുകൾ നിലവിൽ വരികയും ചെയ്തു.

വിദൂര സ്ഥലങ്ങളിലേക്ക് പോസ്റ്റ് വഴി പണം കൈമാറ്റം ചെയ്യുമ്പോൾ ഉണ്ടായേക്കാനിടയുള്ള സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് ഈ നോട്ടുകൾ പകുതി മുറിച്ചു ഒരു പകുതി ആദ്യം അയക്കുകയും അത് കൈപറ്റിയതിനു ശേഷം ബാക്കി പകുതി പോസ്റ്റ് വഴി തന്നെ അയച്ചു കൊടുക്കുകയും സ്വീകർത്താവ്  ഈ  രണ്ടു ഭാഗങ്ങളും യോജിപ്പിച്ചു ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇതിനു വേണ്ടിയാണ് നോട്ടിന്റെ  ഇരുപകുതികളിലും അതിന്റെ സീരിയൽ നമ്പർ ചേർത്തിരിക്കുന്നത്.


Underprint Series

1861 -ലെ Paper  Currency Act- നു ശേഷം നിലവിൽ വന്ന  Victoria portrait series നോട്ടുകളുടെ വ്യാജകറൻസികൾ വ്യാപകമായതിനെ തുടർന്ന്  1867-ൽ ഇവ പിൻവലിക്കപ്പെട്ടു. പിന്നീട്  ഇവക്ക്  പകരമായി ഇഷ്യൂ  ചെയ്ത നോട്ടുകളാണ് Underprint  series  നോട്ടുകൾ എന്നറിയപ്പെടുന്നത്. 1903 നും 1911നും ഇടയിൽ 5, 10, 50, 100 എന്നീ denomination-കളിൽ ഉള്ള നോട്ടുകൾ സർവ്വ വ്യാപകമായി. Victoria portrait series നോട്ടുകളുടേത് പോലെ Underprint series നോട്ടുകളും ഒരു വശം മാത്രം  പ്രിന്റ് ചെയ്യപ്പെട്ടവയായിരുന്നു(Unifaced).  Victoria portrait series നോട്ടുകളിൽ രണ്ടു ഭാഷാ പാനലുകൾ മാത്രമാണുണ്ടായിരുന്നതെങ്കിൽ Underprint series നോട്ടുകളിൽ  നാല് വ്യത്യസ്ത ഭാഷ പാനലുകളും (Green series), എന്നാൽ Red series നോട്ടുകളിൽ ഇവ എട്ടു ഭാഷാ  പാനലുകളായി വരെ വർദ്ധിക്കുകയും ചെയ്തു (ചിത്രം കാണുക).



Victoria portrait series നെ അപേക്ഷിച്ച്  കൂടുതൽ മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങളായിരുന്നു Underprint  series നോട്ടുകളിൽ ഉണ്ടായിരുന്നത്. Wavy line watermark, Guilloche patterns, Coloured underprint എന്നിവ അവയിൽ പെട്ടതാണ്. 1923-ൽ 'King's Portrait' series നോട്ടുകൾ  നിലവിൽ വരുന്നത് വരെ Underprint  series  നോട്ടുകൾ വ്യാപകമായി പ്രചാരത്തിൽ നിലനിന്നു.


Underprint Series-ലെ Small Denomination നോട്ടുകൾ.
1903 നും 1911നും ഇടയിൽ  Underprint Series നോട്ടുകളിൽ   5, 10, 50, 100 എന്നീ denomination-കളിൽ ഉള്ള നോട്ടുകൾ സർവ്വ വ്യാപകമായി ഇഷ്യൂ ചെയ്യപ്പെട്ടെങ്കിലും ഒന്നാം ലോക മഹായുദ്ധത്തിലെ ചില പ്രത്യേക സാഹചര്യങ്ങൾ മൂലം  1917-ൽ  1, 2(8 അണ) denomination-കളിൽ ഉള്ള നോട്ടുകൾ കൂടി പുറത്തിറക്കാൻ ഗവണ്മെന്റ് നിര്ബന്ധിതരായി. 1926 ജനുവരി 1-ന് ഈ നോട്ടുകൾ നിർത്തലാക്കി. എങ്കിലും പിന്നീട് 1940-ൽ യുദ്ധകാലാടിസ്ഥാനത്തിൽ ഇതിലെ ഒരു രൂപാ  നോട്ട് വീണ്ടും പുറത്തിറക്കുകയുണ്ടായി. തുടർന്ന് 1943-ൽ  രണ്ടു രൂപാ നോട്ടുകളും പുറത്തിറക്കപെട്ടു.



King's Portrait Series നോട്ടുകൾ (George V- മന്റെയും, VI- മന്റെയും ഛായാചിത്രത്തോടു കൂടിയ നോട്ടുകൾ)പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ Underprint Series-ൽ പെട്ട Small Denomination നോട്ടുകളായ 1, 2 രൂപാ നോട്ടുകളിൽ George V- മന്റെ ഛായാചിത്രം (Portrait) ആലേഖനം ചെയ്യപ്പെട്ടിരുന്നു. 1923-ൽ പുറത്തിറങ്ങിയ King Portrait Series നോട്ടുകളുടെ ആദ്യപടിയായാണ്  George  V- മന്റെ ഛായാചിത്രത്തോടു കൂടിയ Underprint Series-ൽ പെട്ട ഈ നോട്ടുകൾ  അറിയപ്പെട്ടിരുന്നത്.


King's Portrait Series

Item code: 84/IN-8
Year
1937
Obverse
Portrait of King George VI; Lake, mountain and banana plant.
Reverse
Seal of The Reserve Bank of India; 2 decorated white (royal) elephants with mahouts.
Watermark
The King George VI. 
Size
146 х 83
Signature
Governor: Sir James Braid Taylor (in office 1 July 1937 - 17 February 1943)
Material
Cotton fiber
Printer
Government of India Mint and the Security Printing Press, Nasik, India
More Info...

1923-ൽ  Underprint  series നോട്ടുകൾ നിർത്തലാക്കിയതിനു ശേഷം ജോർജ്ജ് അഞ്ചാമന്റെ ഛായാചിത്രത്തോടു കൂടിയ  King's Portrait Series- ൽ പെട്ട  നോട്ടുകൾ നിലവിൽ വന്നു. ആദ്യമായി 10 രൂപ നോട്ടുകളാണ് ഇഷ്യൂ ചെയ്യപ്പെട്ടത്. അതിനു ശേഷം നിലവിൽ വന്ന എല്ലാ ബ്രിട്ടീഷ് ഇന്ത്യ പേപ്പർ നോട്ടുകളുടെയും ഒരു പ്രധാന സവിശേഷതയായി കാണപ്പെടുന്നത് തന്നെ ജോർജ്ജ്  അഞ്ചാമന്റെയും ആറാമന്റെയും ഛായാചിത്രങ്ങളാണ്. 

Victoria  Portrait Series- ന്റെയും Underprint  series- ന്റെയും പോലെ തന്നെ Government of  India  തന്നെയാണ് ആദ്യഘട്ടത്തിൽ King's Portrait Series നോട്ടുകളും ഇഷ്യു ചെയ്തിരുന്നത്. എന്നാൽ 1935 ഏപ്രിൽ 1-ന് Reserve Bank of India നിലവിൽ വന്നതിന് ശേഷം കറൻസി ഇഷ്യൂ ചെയ്യുന്ന ചുമതല RBI ഏറ്റെടുത്തു. 5, 10, 50, 100, 500, 1000, 10,000 എന്നീ denomination-കളിലാണ് ഇവ പുറത്തിറക്കപ്പെട്ടത്. എങ്കിലും 1938-ൽ സ്വന്തം നോട്ടുകൾ പുറത്തിറക്കുന്നത് വരെ Section 22 of the RBI Act, 1934 പ്രകാരം Government of  India യുടെ പേരിലാണ്  നോട്ടുകൾ ഇഷ്യൂ ചെയ്തത്. 1938 ജനുവരി  മാസം ജോർജ്ജ് ആറാമന്റെ ഛായാചിത്രത്തോടു കൂടിയ നോട്ടുകൾ RBI യുടെ പേരിൽ പുറത്തിറങ്ങി. ആദ്യമായി RBI  ഇഷ്യൂ ചെയ്ത നോട്ടുകൾ രണ്ടാമത്തെ RBI  ഗവർണറായ James Braid Taylor- ന്റെ ഒപ്പോടു കൂടിയാണ് പുറത്തിറങ്ങിയത്.

1928-വരെ ഇന്ത്യക്കു പുറത്താണ് നോട്ടുകൾ  പ്രിന്റ് ചെയ്തിരുന്നത്. എന്നാൽ 1928 മെയ് മാസത്തിൽ Nasik-ൽ കറൻസി പ്രസ്സ്  സ്ഥാപിക്കപ്പെട്ടതിനു ശേഷം ഇന്ത്യയിൽ തന്നെ നോട്ടുകൾ പ്രിന്റ് ചെയ്യാൻ തുടങ്ങി.

മുൻ സീരീസുകളെ അപേക്ഷിച്ചു കൂടുതൽ മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങൾ ആയിരുന്നു King's Portrait Series- ൽ ഉണ്ടായിരുന്നത്. വാട്ടർ മാർക്കിലുള്ള വ്യത്യാസം, ഛായാചിത്രത്തിന്റെ സങ്കീർണ്ണമായ ക്രമീകരണം, ബഹുവർണ്ണ പ്രിന്റിങ് എന്നിവ അവയിൽ പെട്ടതാണ്.

രണ്ടാം  ലോകമയുദ്ധവേളയിൽ  ബ്രിട്ടീഷ് ഇന്ത്യൻ കറൻസി കളുടെ ഉയർന്ന നിലവാരത്തിലുള്ള കള്ള നോട്ടുകൾ ജപ്പാൻ  വ്യാപകമായി പുറത്തിറക്കി. അതിനാൽ നോട്ടുകളുടെ സുരക്ഷാ സംവിധാനങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമായി വന്നു. വാട്ടർ മാർക്കിലുള്ള വ്യത്യാസം, ജോർജ്ജ് ആറാമന്റെ അർദ്ധ മുഖ ചിത്രത്തിന് പകരം പൂർണ്ണ മുഖമുള്ള ചിത്രം, ആദ്യമായി ഇന്ത്യൻ കറന്സികളിൽ ചേർക്കപ്പെട്ട Security  thread സംവിധാനം എന്നിവയാണവ. സ്വാതന്ത്ര്യാനന്തരം  മൂന്ന് വർഷത്തിന് ശേഷം 1950-ൽ Indian rupee നിലവിൽ വരുന്നത് വരെ King's Portrait Series നോട്ടുകൾ പ്രചാരത്തിലുണ്ടായിരുന്നു.

No comments:

Post a Comment