Saturday, October 28, 2017

Algeria - Article

            

അൾജീരിയൻ ബഡ്ജു (1517-1848)
ഒട്ടോമാന്‍ ഭരണകൂടത്തിന് കീഴില്‍ 1517 മുതല്‍ 1848 വരെ അൾജീരിയയിൽ നിലവിലുണ്ടായിരുന്ന കറൻസിയായിരുന്നു ബഡ്ജു (budju). ഒരു budju എന്നാൽ 24 muzuna ആയാണ് വിഭജിക്കപ്പെട്ടിരുന്നത്.

1 budju = 24 muzuna
1 muzuna = 2 kharub = 29 asper
4.5 budju = 1 sultani = 108 muzuna

19- ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ 2, 5 asper ചെമ്പ് നാണയങ്ങളും 1 kharub ബില്ലൺ (Billon is an alloy) നാണയങ്ങളും 3, 4, 6, 8, 12 muzuna വെള്ളി നാണയങ്ങളും 1, 2 budju വെള്ളി നാണയങ്ങളും ¼, ½, 1 sultani സ്വര്‍ണ്ണനാണയങ്ങളും ഇഷ്യൂ ചെയ്യപ്പെട്ടു. 

പിന്നീട് അള്‍ജീരിയ ഫ്രഞ്ച് അധിനിവേശത്തിന് കീഴില്‍ വന്നതിന് ശേഷം budju- വിന് പകരം franc നിലവില്‍ വന്നു.






അൾജീരിയൻ ഫ്രാങ്ക് (1848 - 1964)
1517 മുതൽ അൾജീരിയ ഭരിച്ചിരുന്ന ഓട്ടോമൻ ഭരണകൂടത്തിൽ നിന്നും ഫ്രാൻസ് 1838-ൽ ഭരണം പിടിച്ചെടുത്തു. 1848-ൽ അതുവരെ നിലവിലുണ്ടായിരുന്ന ഓട്ടോമൻ badju വിനു പകരം ഫ്രഞ്ച് ഭരണകൂടം പുറത്തിറക്കിയ കറൻസിയാണ് Algerian franc. ഇത് French franc -ന് തുല്യമായിരുന്നു. എന്നാൽ 1960-ൽ തുല്യത നിലനിർത്തുന്നതിന് വേണ്ടി 100 old Algerian franc = 1 new Algerian franc എന്ന നിരക്കിൽ പുനർ മൂല്യം നല്‍കി.



ഒരു Algerian franc എന്നാൽ 100 centimes ആയാണ് വിഭജിക്കപ്പെട്ടിരുന്നത്. 1962-ൽ അൾജീരിയ ഫ്രഞ്ച് ഭരണത്തിൽ നിന്ന് സ്വതന്ത്രമായി. എന്നിരുന്നാലും 1964-ൽ അൾജീരിയ സ്വന്തമായി കറൻസി (Algerian dinar) ഇറക്കുന്നത് വരെ Algerian franc വിനിമയത്തിൽ തുടർന്നു.



അൾജീരിയൻ ദിനാർ
ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യം നേടിയ അൾജീരിയയിൽ 1964 ഏപ്രിൽ 1-ന് ഔദ്യോഗിക കറൻസിയായ ദിനാർ(dinar) നിലവിൽ വന്നു. 1 dinar എന്നത് 100 santeem ആയാണ് വിഭജിക്കപ്പെട്ടിരിക്കുന്നത്. 

നാണയങ്ങൾ: 
 1964-ൽ 1, 2, 5, 10, 20, 50 santeem നാണയങ്ങളും 1 dinar നാണയവും പുറത്തിറങ്ങി.

 1, 2, 5 santeem നാണയങ്ങൾ അലുമിനിയത്തിലും 10, 20, 50 santeem നാണയങ്ങൾ aluminium bronze-ലും 1 dinar നാണയം cupro-nickel-ലുമാണ് അടിച്ചിറക്കിയത്.

 തുടക്കത്തിൽ നാണയത്തിന്റെ മുൻവശത്ത് അൾജീരിയയുടെ എംബ്ലവും മറുവശത്ത് നാണയത്തിന്റെ മൂല്യം കിഴക്കൻ അറബിക് സംഖ്യ രീതിയിലും രേഖപ്പെടുത്തിയിരിക്കുന്നു. പിന്നീടുള്ള ദശകങ്ങളിൽ അൾജീരിയയിലെ വിവിധങ്ങളായ വിഷയങ്ങളുടെ സ്മരണാർത്ഥം ആയിട്ടാണ് പലപ്പോഴായി നാണയങ്ങൾ ഇഷ്യൂ ചെയ്തിട്ടുള്ളത്.

 1, 2 santeem നാണയങ്ങൾ പിന്നീട് അടിച്ചിറക്കിയിട്ടില്ല. 5, 10, 20 santeem നാണയങ്ങൾ അവസാനമായി അടിച്ചിറക്കിയത് 1980-കളിൽ ആണ്.

 1992-ൽ പുതിയ സീരീസിലുള്ള 1⁄4, 1⁄2, 1, 2, 5, 10, 20, 50, 100 ദിനാർ നാണയങ്ങൾ ഇഷ്യൂ ചെയ്തു. പിന്നീട് 2012-ൽ അൾജീരിയയുടെ 50-ആം ദിനത്തോടനുബന്ധിച്ച് 200 dinar നാണയം പുറത്തിറക്കി. ഇവയിൽ 10, 20, 50, 100, 200 നാണയങ്ങൾ Bi-metallic ആണ്.

 നാണയങ്ങളുടെ കൂട്ടത്തിൽ 5-ഉം അതിനു മുകളിലേക്കുമുള്ള ദിനാറുകളായിരുന്നു പൊതുവിൽ ഉപയോഗത്തിൽ ഉണ്ടായിരുന്നത്.

പിന്നീട് ഉണ്ടായ പണപ്പെരുപ്പത്തെ തുടർന്ന് എല്ലാ santeem നാണയങ്ങളും 1⁄4, 1⁄2 ദിനാർ നാണയങ്ങളും വിപണിയിൽ നിന്നും പതിയെ അപ്രത്യക്ഷമായി.


ബാങ്ക് നോട്ടുകള്‍:
 1964-ല്‍ 5, 10, 50, 100 dinomination-കളില്‍ അള്‍ജീരിയന്‍ ദിനാര്‍ ബാങ്ക്നോട്ടുകളുടെ ആദ്യ സീരീസ്‌/പരമ്പര പുറത്തിറങ്ങി.

 1970-ല്‍ 500 ദിനാര്‍ നോട്ടുകള്‍ പുറത്തിറക്കി.

 1982-83 കാലഘട്ടങ്ങളില്‍ 20, 200 ദിനാര്‍ നോട്ടുകള്‍ ആദ്യമായി ഇഷ്യൂ ചെയ്തു.

 1992-ല്‍ 1000 ദിനാര്‍ നോട്ടുകള്‍ ഇഷ്യൂ ചെയ്തു.

 പിന്നീട് 100 ദിനാര്‍ ബാങ്ക്നോട്ടുകള്‍ക്ക് പകരമായി 100 ദിനാര്‍ നാണയങ്ങള്‍ അടിച്ചിറക്കി.

 200, 500, 1000 ദിനാര്‍ നോട്ടുകള്‍ ഇന്നും വിനിമയത്തില്‍ തുടരുന്നു.

 1998 വര്‍ഷം രേഘപ്പെടുത്തിയ  500, 1000 ദിനാര്‍ നോട്ടുകളുടെ മുന്‍വശത്ത് ഒരു ഹോളോഗ്രാഫിക് സ്ട്രിപ് (holographic strip) അധികമായി കാണാം.

 2011-ല്‍ പുതിയ 2000 ദിനാര്‍ നോട്ടുകള്‍ പ്രിന്‍റ് ചെയ്തു പുറത്തിറക്കി.

 അല്‍ജീരിയയുടെ സെന്‍ട്രല്‍ ബാങ്ക് ആയ Bank of Algeria ആണ് ബാങ്ക്നോട്ടുകള്‍ ഇഷ്യൂ ചെയ്യുന്നത്. 

ബാങ്ക് നോട്ടുകളുടെ വ്യത്യസ്ത നിറങ്ങള്‍ താഴെ കൊടുക്കുന്നു:
🔷10, 50 ദിനാര്‍ നോട്ടുകള്‍ - പച്ച നിറം. 
🔷20 ദിനാര്‍ നോട്ടുകള്‍ - ചുവപ്പ് നിറം. 
🔷100 ദിനാര്‍ നോട്ടുകള്‍ - നീല നിറം. 
🔷500 ദിനാര്‍ നോട്ടുകള്‍ - വയലറ്റില്‍ ഇളം ചുവപ്പ് നിറം.
🔷1000 ദിനാര്‍ നോട്ടുകള്‍ - വെള്ളയില്‍ ചുവപ്പ്/തവിട്ട് നിറം.
🔷2000 ദിനാര്‍ നോട്ടുകള്‍ - നീലയില്‍ പച്ചയും തവിട്ടും നിറം. 
🔷200 ദിനാര്‍ നോട്ടുകള്‍ - ചുവപ്പ് കലര്‍ന്ന തവിട്ട് നിറം.



No comments:

Post a Comment