Wednesday, July 5, 2017

Tibet - Article

      
      

 Article


Tibet
བོད་Period :      1806 – 1949            Republic of India

Flag of Tibet( from 1916)

Map
Currency :
Capital :
Languages :
History :



Today part of :
Tibetan skar, Tibetan Srang, Tibetan tanga.
Lhasa.
Tibetan, Tibetic Languages.
• Chinese expedition to Tibet (1720).
• Lhasa riot of 1750 (1750).
• Sino-Nepalese War (1788–1792).
• British expedition to Tibet (1903–1904).
• Xinhai Lhasa turmoil 1912.
China.

Bundi State was a princely state in the era of British 

Currency of Tibet

ടിബറ്റിൽ  ഏകദേശം 16-ആം നൂറ്റാണ്ടിന്റെ മദ്ധ്യകാലം വരെ സ്വന്തമായി നാണയങ്ങൾ ഉപയോഗത്തിൽ ഉണ്ടായിരുന്നില്ല. എന്നാൽ അയൽരാജ്യങ്ങളായ നേപ്പാൾചൈനഇന്ത്യ തുടങ്ങിയരാജ്യങ്ങൾ പുരാതന കാലം മുതൽക്കേ നാണയങ്ങൾ ഉപയോഗിച്ചിരുന്നു. സ്വർണ്ണം പോലുള്ള ലോഹങ്ങളും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും പരസ്പരം കൈമാറ്റം ചെയ്തായിരുന്നു അവർ കച്ചവടങ്ങൾ  നടത്തിയിരുന്നത്.  ചെറിയ കച്ചവടങ്ങൾക്ക് Shell Money-യും കല്ല് കൊണ്ടുള്ള മുത്തുകളും ഉപയോഗിച്ചു. അതേ സമയം സ്വർണത്തിന്റെയും വെള്ളിയുടെയും കട്ടികൾ പുരാതന ടിബറ്റിൽ നാണയങ്ങൾക്ക് പകരം ഉപയോഗിച്ചിരുന്നു.

ആദ്യകാല നാണയങ്ങൾ(17 -18 നൂറ്റാണ്ടുകൾ )
16-ആം നൂറ്റാണ്ടിന്റെ മദ്ധ്യകാലത്ത് നേപ്പാളിൽ നിന്നും ഇറക്കുമതി ചെയ്ത വെള്ളി നാണയങ്ങളാണ് തെക്കൻ ടിബറ്റിൽ (Southern Tibet) ആദ്യമായി ഉപയോഗത്തിൽ വന്ന നാണയങ്ങൾ. ഏകദേശം 1640 മുതൽ 1791 വരെയുള്ള കാലഘട്ടങ്ങളിൽ  നേപ്പാളിലെ മല്ല രാജവംശങ്ങളും തുടർന്നുള്ള ഷാ രാജവംശത്തിലെ ആദ്യ രാജാക്കന്മാരുമായിരുന്നു ടിബറ്റിലേക്കു നാണയങ്ങൾ വിതരണം ചെയ്തിരുന്നത്. ഈ നാണയങ്ങൾ നിർമ്മിക്കാൻ ആവശ്യമായ ശുദ്ധമായ വെള്ളി ടിബറ്റ് നേപ്പാളിന്‌ നൽകുകയുംനേപ്പാൾ ഈ വെള്ളി ഉപയോഗിച്ച്  വെള്ളി നാണയങ്ങൾ അടിച്ചു നൽകുകയും ചെയ്തു. പക്ഷെനേപ്പാൾ ഈ ശുദ്ധമായ വെള്ളിയിൽ ചെമ്പു കലർത്തി വെള്ളിയുടെ തൂക്കത്തിലും ഗുണത്തിലും കൃത്രിമം നടത്തിയായിരുന്നു  നാണയങ്ങൾ നിർമ്മിച്ചിരുന്നത്.






എന്നാൽ  18-ആം നൂറ്റാണ്ടിന്റെ മദ്ധ്യ കാലഘട്ടത്തിന് ശേഷം തിബറ്റൻ ഭരണാധികാരികൾ  ഇക്കാര്യം മനസ്സിലാക്കുകയും നേപ്പാളിൽ നിന്നുള്ള നാണയ ഇറക്കുമതി നിർത്തി വക്കുകയും ചെയ്തു. തന്മൂലം ടിബറ്റിൽ നാണയങ്ങൾക്ക് ക്ഷാമം നേരിടുകയും അതിനെ മറികടക്കാൻ വേണ്ടി ടിബറ്റൻ ഭരണകൂടം (Dican Hutuktu) 1763-64 ലും പിന്നീട് 1785-ലും  സ്വന്തമായി നാണയങ്ങൾ അടിച്ചിറക്കാൻ തുടങ്ങി. ഈ നാണയങ്ങൾ തദ്ദേശീയമായി നിർമ്മിച്ചവയാണെന്നു  തിരിച്ചറിയുന്നതിനു വേണ്ടി ബുദ്ധമതത്തിന്റെ ചില ചിഹ്നങ്ങൾ മാത്രം ഇതിൽ കൊത്തിവച്ചിരുന്നു. നാണയങ്ങളുടെ ഇരുവശങ്ങളിലും ലിഖിതങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ല.







മല്ല രാജഭരണകാലത്തു ടിബറ്റിനു വേണ്ടി നിർമിച്ചു നൽകിയ നാണയങ്ങൾക്കു പകരം പുതിയ ശുദ്ധമായ വെള്ളിനാണയങ്ങൾ നിർമിച്ചു നൽകാൻ  1768-ൽ നേപ്പാളിലെ ഷാ രാജവംശത്തിലെ രാജാവായ പ്രിത്വി നാരായൺ ഷായുടെ കാലത്ത് ഒരു ശ്രമം നടന്നു. ഒരു പുതിയ വെള്ളി നാണയത്തിനു പകരം രണ്ടു പഴയ ചെമ്പ് ചേർത്ത വെള്ളിനാണയങ്ങൾ (1  New mohar = 2 old adulterated silver coins) എന്ന നിരക്കിലായിരുന്നു ഷാ രാജാവ് ദൗത്യത്തിന് ഒരുങ്ങിയത്. എന്നാൽ ടിബറ്റൻ വ്യാപാരികൾക്ക് വൻ നഷ്ടം സംഭവിക്കുമെന്നതിനാൽ  ടിബറ്റൻ ഭരണകൂടം ഈ നിബന്ധന അംഗീകരിച്ചില്ല.








1775  മുതൽ  1777 വരെ ഷാ രാജവംശത്തിലെ രണ്ടാം രാജാവായ പ്രതാപ് സിങ് ഷായുടെ കാലത്തു വീണ്ടും ടിബറ്റിനു വേണ്ടി നേപ്പാൾ നാണയങ്ങൾ അടിക്കുവാൻ തുടങ്ങി. എന്നാൽ ഇതും ചെമ്പു ചേർത്ത നാണയങ്ങൾ ആയിരുന്നു.  അതിനു ശേഷം വന്ന നേപ്പാൾ ഭരണകൂടം മല്ല രാജവംശത്തിന്റെയും പ്രതാപ് സിങ് ഷായുടെയും നിബന്ധനകളെ  അപേക്ഷിച്ച് ടിബറ്റൻ ഗവൺമെന്റിന് സ്വീകാര്യമായ നിരക്കിൽ ശുദ്ധമായ വെള്ളി നാണയങ്ങൾ നിർമ്മിച്ച് നൽകാം എന്ന് വാഗ്‌ദാനം നൽകിയെങ്കിലും ടിബറ്റൻ ഭരണകൂടം അത് നിരസിച്ചു. ഇത് ടിബറ്റും നേപ്പാളും തമ്മിലുള്ള വ്യാപാരത്തിൽ വിള്ളൽ വീഴ്ത്തുകയും 1791-ൽ ടിബറ്റ്-നേപ്പാൾ യുദ്ധത്തിലേക്ക് നയിക്കുകയും ചെയ്തു.



ടിബറ്റ്  കറൻസി - 18 -ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ...
1788-ലും 1790-91 കളിലും നേപ്പാളിന്റെ ടിബറ്റൻ അധിനിവേശം ചെറുക്കാൻ ടിബറ്റൻ ഗവണ്മെന്റ് (എട്ടാമത്തെ ദലൈലാമ)  ചൈനയുടെ ക്വിങ് രാജവംശത്തോട് (ചൈനയിലെ അവസാന രാജകുലം ആണ്‌ ക്വിങ്ങ് രാജകുലം അഥവാ മന്‌ചു രാജകുലം) സൈനികസഹായം തേടി. തുടർന്ന്  ചൈനീസ് സൈന്യം ടിബറ്റൻ സൈന്യവുമായി ചേർന്ന് നേപ്പാളിന്റെ അധിനിവേശത്തെ പ്രധിരോധിക്കാൻ ആരംഭിച്ചു. ചൈനയുടെ കടന്നുവരവോടു കൂടി ടിബറ്റിൽ താൽക്കാലികമായി ഉണ്ടായ നാണയക്കമ്മി മറികടക്കുന്നതിന് വേണ്ടി ടിബറ്റിൽ തന്നെ വെള്ളിനാണയങ്ങൾ അടിച്ചിറക്കാൻ ചൈന അനുമതി നൽകി. 1971-ൽ ടിബറ്റൻ ഗവണ്മെന്റ് സ്വന്തമായി ഒരു നാണയശാല (ടിബറ്റിലെ ആദ്യത്തെ നാണയശാല/mint) ആരംഭിക്കുകയും Kong-par tangkas എന്ന് വിളിക്കപ്പെടുന്ന വെള്ളി നാണയങ്ങൾ അടിച്ചിറക്കയും ചെയ്തു. നേപ്പാളിൽ നിന്നും ഇറക്കുമതി ചെയ്തിരുന്ന നാണയങ്ങളുടെ അതേ മാതൃകയിൽ തന്നെയായിരുന്നു ടിബറ്റിലെ നാണയശാലയിലും നാണയങ്ങൾ അച്ചടിച്ചിരുന്നത്. 

Tangkas
ടിബറ്റിലെ വെള്ളിനാണയങ്ങളെ പൊതുവെ Tangkas എന്നാണറിയപ്പെടുന്നത്. 1791 മുതൽ 1946 വരെ  ടിബറ്റിൽ തന്നെയാണ് ഇവ നിർമ്മിക്കപ്പെട്ടത്. വ്യത്യസ്തമായ ശ്രേണിയിൽ ആകർഷണീയമായ കൊത്തുപണികളോടുകൂടി നിർമ്മിക്കപെട്ട tangka -കളിൽ പൊതുവെ അവയുടെ മൂല്യം (denomination) രേഖപ്പെടുത്താറില്ല. 

🌏 Kong-par tangkas
ടിബറ്റ് ആദ്യമായി സ്വന്തം നാണയശാലയിൽ 1791 മുതൽ 1891 വരെ അടിച്ചിറക്കിയ നാണയങ്ങളെ Kong-par tangkas എന്ന് വിളിക്കപ്പെടുന്നു. ഇവയുടെ ഒരു വശത്ത്  മദ്ധ്യഭാഗത്തെ ചതുരത്തിനുള്ളിൽ വർഷവും, മറുവശത്തു മദ്ധ്യഭാഗത്തെ വൃത്തത്തിനകത്ത് താമരയുടെ രൂപവും അതിന് ചുറ്റും എട്ട് അറകൾക്കുള്ളിൽ എട്ടു ഭാഗ്യ ചിഹ്നങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു. കൊത്തുപണികൾ അടിസ്ഥാനമാക്കി അഞ്ചു വ്യത്യസ്ത ഇനങ്ങളാക്കി ഇവയെ തരം തിരിക്കാം. 13-45 (1791), 13-46 (1792), 13-47 (1793), 15-24 (1890),15-25 (1891) എന്നിങ്ങനെ അഞ്ചു വർഷങ്ങൾ Kong-par tangkas -ൽ രേഖപ്പെടുത്തിയതായി കാണാം. 1840-ലും 1850-ലും അടിച്ചിറക്കിയ രണ്ടു വ്യത്യസ്ത തരം Kong-par tangka -കളിൽ അവയുടെ യഥാർത്ഥ വർഷം രേഖപ്പെടുത്തുന്നതിന് പകരം 13-46 (1792) എന്നാണ് ചേർത്തത്. ഇങ്ങനെ വർഷം മാറി ചേർക്കുന്നതിനെ  numismatist -കൾക്കിടയിൽ frozen dates എന്ന് അറിയപ്പെടുന്നു.




1792-ൽ ടിബറ്റൻ സൈന്യവും ചൈനീസ് സൈന്യവും ചേർന്ന് നേപ്പാൾ സൈന്യത്തെ ടിബറ്റിൽ നിന്നും തുരത്തിയോടിച്ചു. എന്നാൽ സൈനികമായി ദുർബലമായ ടിബറ്റിനുമേൽ തങ്ങളുടെ ആധിപത്യം സ്ഥാപിക്കാൻ ഈ അവസരം ചൈന സമർത്ഥമായി ഉപയോഗിച്ചു. യുദ്ധത്തിന് ശേഷം 1793-ൽ ക്വിങ് രാജവംശം ടിബറ്റിനു മേൽ തങ്ങളുടെ പുതിയ നിയന്ത്രണങ്ങൾ കൊണ്ട് വന്നു. നേപ്പാളിൽ നിന്നും ടിബറ്റിലേക്കുള്ള വെള്ളി നാണയങ്ങളുടെ ഇറക്കുമതി ചൈന പൂർണ്ണമായും നിരോധിച്ചു. 

🌏 Sino-Tibetan tangka (1792 - 1836)
1792 -ൽ ക്വിങ് രാജവംശത്തിലെ രാജാവായ Qianlong ചക്രവർത്തി ടിബറ്റിലെ ലാസയിൽ രണ്ടാമത്തെ നാണയശാല തുറന്നു. ഇവിടെ ഇഷ്യൂ ചെയ്യപ്പെട്ട Sino-Tibetan tangka എന്ന വെള്ളി നാണയങ്ങൾ 1836 വരെ വിനിമയത്തിലുണ്ടായിരുന്നു. ആദ്യകാലത്തു ഇഷ്യൂ ചെയ്യപ്പെട്ട Sino-Tibetan tangka -കളിൽ ടിബറ്റൻ ഭാഷയിലെ ലിഖിതങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ 1793 മുതൽ ലാസയിൽ നിന്ന് പുറത്തിറങ്ങിയ Sino-Tibetan tangka നാണയങ്ങൾ ഏതാണ്ട് ശുദ്ധമായ വെള്ളിയിൽ നിർമ്മിച്ചതും കൂടാതെ ഒരു വശം ചൈനീസ് ഭാഷയിൽ 'Qian Long Bao Tsang' എന്ന് രേഖപ്പെടുത്തിയതും മറുവശത്തു ഇതിന്റെ ടിബറ്റൻ തർജ്ജമയും ആയിരുന്നു ഉണ്ടായിരുന്നത്. Sino-Tibetan tangka വിനിമയത്തിൽ തുടരുന്ന സമയത്തും ടിബറ്റിലെ ആദ്യത്തെ നാണയശാലയിൽ (Opened in 1791) അടിച്ചിറക്കിയ Kong-par tangkas 1793 -ന്റെ തുടക്കം വരെ വിനിമയത്തിൽ ഉണ്ടായിരുന്നു. പിന്നീട് ഈ നാണയശാല അടച്ചു പൂട്ടുകയും ചെയ്തു (ഈ നാണയശാല പിന്നീട് 1836 -ൽ വീണ്ടും പ്രവർത്തനം ആരംഭിച്ചു).

ടിബറ്റിലെ രണ്ടു നാണയശാലകളിൽ നിന്നും നാണയങ്ങൾ (Kong-par & Sino-Tibetan) അടിച്ചിറക്കിയിരുന്നത് ടിബറ്റ് - ചൈന ഭരണകൂടങ്ങളുടെ മേൽനോട്ടത്തിലും ചൈനയുടെ അധികാരത്തിലുമായിരുന്നു.

ചൈനീസ് ഭരണാധികാരിയായ Qianlong ചക്രവർത്തിയുടെ ഭരണത്തിന്റെ 58, 59, 60 -ആം വർഷങ്ങളിലായിരുന്നു (Year 1793, 1794 and 1795) Sino-Tibetan നാണയങ്ങൾ ഇഷ്യൂ ചെയ്യപ്പെട്ടത്. ഭരണത്തിന്റെ 60 -ആം വർഷത്തിൽ Qianlong ചക്രവർത്തി സ്ഥാനം ഒഴിഞ്ഞെങ്കിലും ആ വാർത്ത Lhasa - യിൽ എത്തുന്നതിന് മുമ്പ് തന്നെ ഭരണത്തിന്റെ 61-ആം വർഷം (1796) രേഖപ്പെടുത്തിയ ഏതാനും നാണയങ്ങൾ ഇഷ്യൂ ചെയ്തിട്ടുണ്ടായിരുന്നു. 






തുടർന്ന് ചൈനയിൽ Qianlong ചക്രവർത്തിയുടെ മകനായ Jiaqing ചക്രവർത്തിയുടെ ഭരണകാലത്തും ഇതേ നാണയങ്ങൾ വിനിമയത്തിൽ തുടർന്നു. അദ്ദേഹത്തിൻറെ ആദ്യ ആറു വർഷത്തെ ഭരണകാലത്തും (1796 - 1801) എട്ടാമത്തെയും ഒമ്പതാമത്തെയും വർഷങ്ങളിലും (1803 -1804), പിന്നീട് ഭരണത്തിന്റെ അവസാന രണ്ടു വർഷങ്ങളിലും (1819 -1820 ) Kong-par & Sino-Tibetan tangka -കൾ അടിച്ചിറക്കി.

അതിനു ശേഷം ചൈനയിൽ അധികാരത്തിൽ വന്ന Jiaqing ചക്രവർത്തിയുടെ മകനായ Daoguang ചക്രവർത്തി അദ്ദേഹത്തിൻറെ ഭരണത്തിന്റെ ആദ്യത്തെ നാല് വർഷങ്ങളിലും (1821 -1824), 15 -ആമത്തെയും 16 -ആമത്തെയും വർഷങ്ങളിലും (1835 - 1836) Sino-Tibetan വെള്ളി നാണയങ്ങൾ പുറത്തിറക്കി.



ടിബറ്റൻ കറൻസി 1840 മുതൽ...

1840 -നു ശേഷം ടിബറ്റിലെ ചൈനയുടെ സ്വാധീനം ക്ഷയിക്കുകയും ടിബറ്റ് സ്വന്തമായി നാണയങ്ങൾ നിർമ്മിക്കുവാൻ തുടങ്ങുകയും ചെയ്തു. ഒരു ഭാഗം ടിബറ്റൻ ഭാഷയും മറുഭാഗത്ത് ചൈനീസ് ഭാഷയും മുദ്രണം ചെയ്ത Sino-Tibetan നാണയങ്ങൾക്ക് പകരം ഈ നാണയങ്ങളിൽ ടിബറ്റൻ ഭാഷ മാത്രമായിരുന്നു ഉണ്ടായിരുന്നത്. 1954-ൽ People's Republic of China -യുടെ നാണയങ്ങൾ ടിബറ്റിൽ പ്രചാരത്തിൽ വരുന്നത് വരെ ഈ നാണയങ്ങളുടെ നിർമ്മാണം ടിബറ്റൻ ഗവൺമെന്റ് തുടർന്നു.





1840-ൽ അടിച്ചിറക്കിയ ടിബറ്റൻ നാണയങ്ങൾ 'Kongpar Tangka' Series-2 എന്നറിയപ്പെടുന്നു. എന്നിരുന്നാലും ഈ നാണയങ്ങളിൽ ടിബറ്റൻ ഭരണാധികാരികൾ അവ അടിച്ചിറക്കിയ യഥാർത്ഥ വർഷമല്ല രേഖപ്പെടുത്തിയിരുന്നത്. മറിച്ച് ഇവയിൽ 1792-ആം (13-46) വർഷമാണ് രേഖപ്പെടുത്തിയിരുന്നത് (Frozen date). 

1850-ൽ 'Kongpar Tangka' Series-3 പുറത്തിറങ്ങി. ഇവയിലും 1792-ആം (13-46) വർഷമാണ് രേഖപ്പെടുത്തിയിരുന്നത്.

തുടർന്ന് 'Kongpar Tangka' Series-4 1890-ലും 1891-ലും അടിച്ചിറക്കി. എന്നാൽ ഇവ അടിച്ചിറക്കിയ യഥാർത്ഥ വർഷമാണ് (അതായത് 15-24, 15-25) ഇവയിൽ രേഖപ്പെടുത്തിയിരുന്നത്. ഇവയുടെ ശരാശരി ഭാരം മുൻ Kongpar Tangka series നാണയങ്ങളെ അപേക്ഷിച്ചു കുറവായിരുന്നു.



🌏 Ga-den tangka (1850 - 1948)
Kong-par tangkas  വെള്ളിനാണയങ്ങൾ നിലനിൽക്കെത്തന്നെ ടിബറ്റിലെ ലാസയിൽ  1850 മുതൽ 1948 വരെ  അടിച്ചിറക്കിയ ടിബറ്റൻ വെള്ളിനാണയങ്ങളാണ് Ga-den tangka.  രൂപകല്പനയിൽ ഏകദേശം 50 -ൽ പരം വ്യത്യസ്ത ഇനങ്ങളിൽപെട്ട  Ga-den tangka -കൾ  ഉണ്ടായിരുന്നെങ്കിലും ഇവയിൽ 13 പ്രധാന ഇനങ്ങളായിരുന്നു അറിയപ്പെട്ടിരുന്നത്. 

Ga-den tangka നാണയങ്ങളുടെ ഒരു വശത്തു മധ്യഭാഗത്ത് താമരയും, അതിനു ചുറ്റും  ടിബറ്റൻ ബുദ്ധമതവിശ്വാസമനുസരിച്ച് ശുഭസൂചകമായ എട്ട് ബിംബങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു. അവ താഴെ ചേർക്കുന്നു:

1) പരമാധികാരത്തിന്റെ കുട, 
2) ശംഖ്,
3) സമ്പത്ത്/ നിധി/ ഭാഗ്യം എന്നിവയെ ആകർഷിക്കുന്ന കുടം,
4) വിജയത്തിന്റെ കൊടി,
5) ധർമചക്രം (ധർമ്മചക്ര),
6) ഭാഗ്യത്തെ സൂചിപ്പിക്കുന്ന രണ്ടു സുവർണ്ണ മൽസ്യങ്ങൾ,
7) അനന്തമായ പുനർജന്മത്തിന്റെ ചിഹ്നം,
8) താമര.



Ga-den tangka നാണയങ്ങളുടെ ഇരുവശത്തെ അലങ്കാര ക്രമീകരണങ്ങൾ ഒരുപോലെയായിരുന്നുവെങ്കിലും മേൽപറഞ്ഞ എട്ടു ചിഹ്നങ്ങളുടെ ക്രമവും പ്രത്യേക അലങ്കാരങ്ങളും കാലക്രമേണ വ്യത്യാസപ്പെട്ടിരുന്നു.


നാണയത്തിന്റെ മറുവശത്ത് എട്ടു വൃത്തങ്ങൾക്കുള്ളിൽ ഒതുങ്ങുന്ന തരത്തിൽ  മുകളിൽ നിന്നും ടിബറ്റൻ ഭാഷയിൽ 'dga'-ldan pho-brang-phyod-las-rnam-rgyal'  (The Palace of Ga-den is victorious in all directions) എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.

🌏 Ranjana-tangkas
19-ആം നൂറ്റാണ്ടിലും 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലും ടിബറ്റിലെ ലാസയിൽ താമസിച്ചിരുന്ന നേപ്പാളി വ്യാപാരികൾ  അവരുടെ ആചാരാനുസാരമായ ഉദ്ദേശങ്ങൾക്ക് വേണ്ടി അടിച്ചിറക്കിയ രഞ്ജന ലിപിയിലുള്ള (ലാൻറ്സ ലിപി എന്നും അറിയപ്പെടുന്നു) വെള്ളിനാണയങ്ങളായിരുന്നു രഞ്ജന- ടാങ്കകൾ.  രഞ്ജന ലിപിയുടെ ഉത്ഭവം നേപ്പാളിൽ നിന്നുമാണ്.



സമ്പത്തിന്റെയും ഭാഗ്യത്തിന്റെയും ഹിന്ദു ദേവതയായ ലക്ഷ്മി ദേവിയെ സ്തുതിച്ച് കൊണ്ടുള്ള മന്ത്രങ്ങളും  ഇതിഹാസങ്ങളും  രഞ്ജന ലിപിയിൽ  ഈ ടാങ്കകളുടെ ഇരുവശങ്ങളിലും രേഖപ്പെടുത്തിയിരുന്നു. നേപ്പാളിലെ രാജാവായിരുന്ന പ്രതാപ് സിംഹയുടെ കാലത്ത് ടിബറ്റിനു വേണ്ടി കാഠ്മണ്ഡുവിൽ നിർമ്മിച്ച മൊഹർ  നാണയങ്ങളുടെ മാതൃകയിൽ ആയിരുന്നു രഞ്ജന- ടാങ്കകളും കൊത്തിയെടുത്തിരുന്നത്. എല്ലാ നാണയങ്ങളിലും വർഷം രേഖപ്പെടുത്തിയിരുന്നെങ്കിലും പലതിലും യഥാർത്ഥ വർഷമായിരുന്നില്ല ചേർത്തിരുന്നത്. 


നേപ്പാളി വ്യാപാരികൾ നിർമ്മിച്ച നാണയങ്ങളായിരുന്നുവെങ്കിലും കാലക്രമേണ Ranjana-tangka- കളും  ടിബറ്റിലെ മറ്റു നാണയങ്ങളുടെ കൂടെ ക്രയവിക്രിയങ്ങൾക്ക് ഉപയോഗിച്ച് പോന്നു. ടിബറ്റൻ നാണയങ്ങളായ Kong-par tangka- കളുടെയും Ga-den tangka- കളുടെയും തുല്യ നിരക്കിൽ തന്നെയായിരുന്നു Ranjana-tangka- കളും വിനിമയത്തിൽ ഉണ്ടായിരുന്നത്.


Sino - Tibetan coins in 20th Century

1840 -നു ശേഷം ടിബറ്റിലെ ചൈനയുടെ സ്വാധീനം ക്ഷയിക്കുകയും ടിബറ്റ് സ്വന്തമായി നാണയങ്ങൾ നിർമ്മിക്കുവാൻ തുടങ്ങുകയും ചെയ്തു. എന്നാൽ 1909  മുതൽ 1910 വരെയുള്ള ചെറിയ കാലയളവിൽ ടിബറ്റൻ ഗവണ്മെന്റ്  ചൈനയിലെ ക്വിങ് രാജവംശത്തിലെ 12-ആമത്തെയും അവസാനത്തെയും ചക്രവർത്തിയായ Xuantong (Puyi) ചക്രവർത്തിയുടെ(1908 - 1912) ഭരണത്തിന്റെ ആദ്യവർഷം രേഖപ്പെടുത്തിയ  ചെമ്പിന്റെയും വെള്ളിയുടെയും നാണയങ്ങൾ അടിച്ചിറക്കി. ഈ നാണയത്തിന്റെ ഒരു വശത്ത് ചൈനീസ്  ഭാഷയിൽ 'Xuan Tong bao zang' (meaning: Tibetan money of the Xuan Tong era) എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. 




ഇതിനു പുറമെ 1910-ൽ ചൈനീസ് ഗവർമെന്റിന്റെ ടിബറ്റിലെ പ്രധിനിധി ചില നാണയങ്ങൾ ടിബറ്റിൽ അടിച്ചിറക്കി. ചെമ്പിലും വെള്ളിയിലുമായി അടിച്ചിറക്കിയ ഈ നാണയങ്ങളിൽ  ചൈനീസ് - ടിബറ്റൻ ഇതിഹാസങ്ങൾ രേഖപ്പെടുത്തിയിരുന്നു.


1840-ന് ശേഷം ടിബറ്റിൽ അടിച്ചിറക്കിയ നാണയങ്ങളിൽ ചൈനീസ് കറൻസി സംവിധാനത്തിന്റെ ഭാഗമായി കണക്കാക്കാവുന്ന നാണയങ്ങൾ മേൽപറഞ്ഞ ഈ രണ്ടു തരം നാണയങ്ങൾ മാത്രമാണ്.


🌏 Kelzang Tangka (Monk Tangka)



പടിഞ്ഞാറൻ കലണ്ടർ പ്രകാരം ഫെബ്രവരി മാസത്തിലായിരിക്കും ടിബറ്റിൽ പുതുവർഷം ആരംഭിക്കുന്നത്. ഇപ്രകാരം 1910- ലെ ടിബറ്റൻ പുതുവർഷത്തിന്  ശേഷം ആഘോഷിക്കപ്പെട്ട മോൻലാം ഉത്സവത്തിനോടനുബന്ധിച്ച് (Monlam Festival or Great prayer festival)  ബുദ്ധ സന്യാസികൾക്കിടയിൽ വിതരണം ചെയ്യപ്പെട്ട പ്രത്യേക നാണയങ്ങളാണ് Kelzang tangkas.  ദലൈലാമയുടെ വേനൽക്കാല വസതി സ്ഥിതി ചെയ്തിരുന്ന നോർബു ലിങ്കയിലെ  (Norbu Lingka)  കെൽസൻങ് (Kelzang) പാലസിൽ വച്ചാണ് മിക്കവാറും ഈ നാണയങ്ങളുടെ വിതരണം നടന്നിട്ടുള്ളത്. ടിബറ്റൻ ഭാഷയിൽ ഈ പാലസ് bskal bzang bde skyid pho brang എന്നറിയപ്പെടുന്നു. 7-ആമത്തെ ദലൈലാമയായ Kalzang Gyatso (1708 - 1757) നിർമ്മിച്ച ഈ മഹാമന്ദിരത്തിന്റ പേരിൽ നിന്നാണ് ഈ നാണയത്തിന് Kelzang Tangka എന്ന പേര് ലഭിച്ചത്.

ഏകദേശം ആറു ലക്ഷത്തോളം Kelzang Tangka -കൾ അടിച്ചിറക്കിയിട്ടുണ്ട്. ഈ നാണയങ്ങളുടെ ശരാശരി ഭാരം Gaden tangka നാണയങ്ങളുടേതിനേക്കാൾ കുറവായിരുന്നെങ്കിലും Kelzang Tangka -യുടെ വിനിമയനിരക്ക് Gaden tangka - കൾക്ക് തുല്യമായിരുന്നു. കാരണം, Gaden tangka - കളിൽ  2/3 അളവിലാണ് വെള്ളി അടങ്ങിയിട്ടുള്ളതെങ്കിൽ  Kelzang Tangka നാണയങ്ങൾ പൂർണ്ണമായും വെള്ളിയിൽ ആണ് നിർമിച്ചിട്ടുള്ളത്.

ഇന്ന്  Kelzang Tangka നാണയങ്ങൾ വിരളമാണ്. ശുദ്ധമായ വെള്ളിയിൽ നിർമിച്ചവയായതു കൊണ്ട് ഇവയിൽ ഭൂരിഭാഗവും ഉരുക്കി മറ്റുപല ആവശ്യങ്ങൾക്കും ഉപയോഗിക്കപ്പെട്ടു.

Kelzang Tangka നാണയങ്ങളുടെ മുൻവശത്തെ ഡിസൈൻ 1909-ൽ ചൈനീസ് ചക്രവർത്തിയായിരുന്ന Xuan Tong രാജാവിന്റെ പേരിൽ അടിച്ചിറക്കിയ 1 Srang നാണയങ്ങളുടേതിന് സമാനമായിരുന്നു. എന്നാൽ, ചൈനീസ് ചക്രവർത്തിയെ പരാമർശിക്കുന്ന വാചകങ്ങൾ ഒഴിവാക്കി ടിബറ്റൻ ഭരണകൂടത്തെ പരാമർശിക്കുന്ന വാചകങ്ങൾ  പകരം ചേർത്തു. Kelzang Tangka -യുടെ അനേകം വ്യത്യസ്ത ഇനങ്ങൾ കാണപ്പെട്ടിട്ടുണ്ട്. മുൻവശത്തെ നാല് അതുല്യലംബകത്തിനകത്തെ (trapezium) മുദ്രയും ലിപികളും വ്യക്തമായി ശ്രദ്ധിച്ചാൽ ഈ വ്യത്യാസങ്ങൾ നമുക്ക് തിരിച്ചറിയാൻ സാധിക്കും.


ടിബറ്റൻ കറൻസി - 1909-ന് ശേഷം...

1909-ന് ശേഷം ടിബറ്റൻ ഗവണ്മെന്റ് വെള്ളിയുടെയും ചെമ്പിന്റെയും വിവിധ തരത്തിലുള്ള നാണയങ്ങൾ വ്യാപകമായി പുറത്തിറക്കി. ഇതിൽ സാങിന്റെയും (srang) സ്കാറിന്റെയും (skar) വിവിധ denomination-കൾ  ഉൾപ്പെടുന്നു.




സാങ് നാണയങ്ങൾ (Srang coins)

1909 മുതൽ 1959 വരെ ടിബറ്റിൽ വിനിമയത്തിലുണ്ടായിരുന്ന കറൻസിയായിരുന്നു srang ('സാങ്എന്ന് ഉച്ഛരിക്കുന്നു). ടിബറ്റൻ ഭാഷയിൽ dngul srang (silver srang) എന്നറിയപ്പെടുന്നു. srang പുറത്തിറക്കി വിനിമയത്തിൽ തുടരുമ്പോഴും മുമ്പുണ്ടായിരുന്ന Tibetan tangka നാണയങ്ങളും അതോടൊപ്പം 1 srang = 6⅔ tangka എന്ന നിരക്കിൽ  വിനിമയത്തിൽ തുടർന്നു. യഥാർത്ഥത്തിൽ srang എന്നത് പ്രധാനമായും വെള്ളിയും സ്വർണ്ണവും തൂക്കുന്നതിന് വേണ്ടി ഉപയോഗിച്ചിരുന്ന ഒരു weight unit ആയിരുന്നു.

🌏 1 srang silver coins
1 srang വെള്ളി നാണയങ്ങൾ 18.5 ഗ്രാം തൂക്കത്തിൽ  1909-ലാണ്  ആദ്യമായി അടിച്ചിറക്കിയത്. 1919 വരെ ഇവയുടെ നിർമ്മാണം തുടർന്നു.

🌏 1½ srang silver coins
1936 മുതൽ 1938  വരെ Tapchi മിന്റിൽ 5 ഗ്രാം തൂക്കത്തിലാണ് 1½ srang വെള്ളി നാണയങ്ങൾ അടിച്ചിറക്കിയത്. 3 srang നാണയങ്ങളുടെ (second issue) അതേ രൂപകൽപ്പനയിൽ തന്നെയാണ് ഇവ നിർമ്മിച്ചിരുന്നത്. 1½ srang നാണയം 10 tangka -ക്ക് തുല്യമായത് കൊണ്ട് നാണയത്തെ bcu sgor ('coin of ten' എന്നർത്ഥം വരുന്നു)  എന്നും ടിബറ്റുകാർ വിളിച്ചിരുന്നു. 1946- വീണ്ടും നാണയം അടിച്ചിറക്കുകയുണ്ടായി.


🌏 3  srang silver coins
1933 മുതൽ 1938  വരെ Tapchi മിന്റിൽ 11.3 ഗ്രാം തൂക്കത്തിലാണ് 3 srang വെള്ളി നാണയങ്ങൾ അടിച്ചിറക്കിയത്. നാണയം രണ്ടു പതിപ്പായാണ് പുറത്തിറങ്ങിയത്.

  • 1 - First issue (1933 and 1934)
Tapchi മിന്റിൽ നിന്നാണ് മനോഹരമായ ആദ്യത്തെ 3 srang വെള്ളി നാണയങ്ങൾ അടിച്ചിറക്കിയത്.1933 ലും 34 ലും മാത്രമാണ് നാണയങ്ങൾ നിർമ്മിച്ചത്. 1933  ഡിസംബറിൽ 13-ആം ദലൈലാമ മരണപെട്ടതിനു ശേഷം നാണയത്തിനു പകരം പുതിയ ഡിസൈനിലുള്ള 3  srang നാണയങ്ങൾ (second issue) പുറത്തിറങ്ങി.


  • 2 - Second issue (1935 - 1938, again in 1946)

1935 നും 1938 നും ഇടയിൽ റെറ്റിങ് റിംപോച്ചെ (Reting Rinpoche) യുടെ  ഭരണകാലത്ത് ഡിസൈനിൽ ചില  മാറ്റങ്ങളോട് കൂടി 3 srang silver coin -കളുടെ Second issue (രണ്ടാമത്തെ പതിപ്പ്)  Tapchi മിന്റിൽ നിന്നും അടിച്ചിറക്കി. വീണ്ടും 1946- Taktra Rinpoche -യുടെ കാലത്തു വീണ്ടും ഇതേ നാണയങ്ങൾ ഇറക്കുകയുണ്ടായി.


🌏 10 srang billon coins (1948 - 1952)
1948 നും 1952-നും ഇടയിൽ Dogu മിന്റിലാണ് 10 srang billon നാണയങ്ങൾ അടിച്ചിറക്കിയത്. ചെമ്പ് അല്ലെങ്കിൽ അതുപോലുള്ള മറ്റേതെങ്കിലും അടിസ്ഥാന  ലോഹങ്ങളുടെ കൂടെ സ്വർണ്ണവും വെള്ളിയും ചേർത്ത ഒരു ലോഹക്കൂട്ടാണ് billon.




 🌏 20 Tam Srang  സ്വർണ്ണ നാണയങ്ങൾ 
ലാസയുടെ പടിഞ്ഞാറ് ഭാഗത്ത്, ദലൈലാമയുടെ വേനൽകാലവസതിയായ Norbu Lingka -ക്ക് സമീപം സ്ഥിതി ചെയ്യുന്ന Ser-Khang മിന്റിൽ 1918-നും 1921-നും ഇടയിലാണ് ഭൂരിഭാഗം 20 Tam Srang സ്വർണ്ണ നാണയങ്ങളും  അടിച്ചിറക്കിയിരിക്കുന്നത്. Ser-Khang എന്ന പദത്തിനർത്ഥം സ്വർണ്ണഭവനം (Gold House) എന്നാണ്. സ്വർണ്ണ നാണയങ്ങൾ ടിബറ്റിൽ കൂടുതലൊന്നും വിനിമയത്തിലുണ്ടായിരുന്നില്ല. എന്നാൽ സമ്പത്ത് സംഭരിക്കുന്നതിന് വേണ്ടിയോ,  അല്ലെങ്കിൽ കൂടുതൽ ലാഭം നേടാൻ വേണ്ടി ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് വേണ്ടിയോ  ആയിരുന്നു അവർ പ്രധാനമായും നാണയങ്ങൾ ഉപയോഗിച്ചിരുന്നത്. 15-55 AD (1921) എന്ന് രേഖപ്പെടുത്തിയ സ്വർണ്ണ നാണയങ്ങൾ പുറത്തിറങ്ങിയപ്പോഴേക്കും നാണയങ്ങളുടെ ലോഹത്തിന്റെ മാർക്കറ്റ് മൂല്യം (intrinsic value) അവയുടെ മുഖവിലയെ(face value) ക്കാൾ കൂടുതലായി. ഇക്കാരണത്താൽ 15-55 AD എന്ന് രേഖപ്പെടുത്തിയ നാണയങ്ങൾ വളരെ കുറച്ചു മാത്രം നിർമ്മിച്ചതിനു ശേഷം 20 Tam Srang  സ്വർണ്ണ നാണയങ്ങളുടെ നിർമ്മാണം പൂർണ്ണമായും നിർത്തലാക്കി.

🌏 5 Srang വെള്ളി നാണയങ്ങൾ (New Gaden tangka) 
ടിബറ്റൻ സന്യാസിമാർക്കിടയിൽ വിതരണം ചെയ്യുന്നതിന്  വേണ്ടി 1953/ 54 കാലഘട്ടങ്ങളിൽ പഴയ Gaden tangka -കളുടെ മാതൃകയിൽ, എന്നാൽ ആധുനിക രീതിയിൽ അടിച്ചിറക്കിയ നാണയങ്ങളാണ് 5 Srang വെള്ളി നാണയങ്ങൾ (New Gaden tangka). ടിബറ്റിൽ ഇഷ്യൂ ചെയ്ത ഏറ്റവും അവസാനത്തെ വെള്ളി നാണയങ്ങളാണ് ഇവ. നാണയങ്ങളിൽ വർഷം രേഖപ്പെടുത്തിയിട്ടില്ല.




Tibetan skar copper coins (സ്കാർ ചെമ്പ് നാണയങ്ങൾ)

20-ആം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ടിബറ്റൻ ഗവണ്മെന്റ് അടിച്ചിറക്കിയ ചെമ്പ് നാണയങ്ങളാണ് സ്കാർ നാണയങ്ങൾ (skar coins).  ½ skar (“skar che”), 1 skar (“skar gang”), 2 ½ skar ("skar phyed gsum" or "kha gang"), 5 skar ("skar lnga"), 7 ½ skar ("skar phyed brgyad") എന്നീ denomination -കളിലാണ് ഇവ നിർമ്മിച്ചത്.

▪1 srang = 100 skar
▪1 tangka = 15 skar



Tibetan sho copper & silver coins (ഷോ ചെമ്പ്/ വെള്ളി നാണയങ്ങൾ)

20-ആം നൂറ്റാണ്ടിൽ ടിബറ്റൻ ഭരണകൂടം അടിച്ചിറക്കിയ മറ്റൊരു നാണയമാണ് ഷോ (sho). ഇവയുടെ ചില denomination- കൾ ചെമ്പിലും(copper) മറ്റുള്ളവ വെള്ളിയിലും (silver) നിർമ്മിച്ചിരിക്കുന്നു. 1 sho ("zho gang"), 3 sho ("zho gsum"),  5 sho ("zho lnga"), 1/8 sho, ¼ sho എന്നീ denomination- കളിലാണ് copper sho നാണയങ്ങൾ നിർമ്മിച്ചത്. എന്നാൽ 1 sho ("zho gang"), 2 sho ("zho do"), 5 sho ("zho lnga") എന്നിവയാണ് silver sho- യുടെ denomination- കൾ.

▪1 srang = 10 sho


ടിബറ്റിൽ വിനിമയത്തിലുണ്ടായിരുന്ന ബ്രിട്ടീഷ്-ഇന്ത്യൻ വെള്ളിനാണയം.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനപകുതിയിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലും അനേകം വ്യത്യസ്ത വിദേശ വെള്ളി നാണയങ്ങൾ ടിബറ്റിൽ വിനിമയത്തിൽ ഉണ്ടായിരുന്നു. അവയിൽ പ്രധാനപ്പെട്ട നാണയമായിരുന്നു  ബ്രിട്ടീഷ്-ഇന്ത്യൻ റുപീസ്. ഇവയുടെ മുൻവശത്ത് വിക്ടോറിയ രാജ്ഞിയുടെ ഛായാചിത്രം ആലേഖനം ചെയ്തിരിക്കുന്നു. പിൻവശം  റോസാ പുഷ്പത്തിൻ്റെ  ആകൃതിയിലുള്ള പൂക്കളും ഇലകളും കൊണ്ടുള്ള വള്ളി കൊണ്ട് അലങ്കരിച്ചിരിക്കുന്നതും കാണാം. ടിബറ്റൻ വ്യാപാരികൾക്കിടയിൽ വളരെ പ്രചാരത്തിലുണ്ടായിരുന്ന നാണയങ്ങൾ ശുദ്ധമായ വെള്ളിയിൽ നിർമിച്ചവയായിരുന്നു. 1920 വരെ 1 Rupees  = 3 Tangka എന്ന നിശ്ചിത വിനിമയ നിരക്കിലായിരുന്നു കൈമാറ്റം ചെയ്തിരുന്നത്.

ബ്രിട്ടീഷ്-ഇന്ത്യൻ വെള്ളി നാണയങ്ങൾ (British Indian Rupees) അനുകരിച്ചാണ് ചൈന 1902- Sichuan Rupees (Tibet Rupees) നാണയങ്ങൾ നിർമ്മിച്ചത്.

These coins which were prevailed in Tibet are the British Indian Rupees with the portrait of Queen Victoria which were first issued in 1840. 





A map of East Asia in 1914 published by Rand McNally, showing Tibet as a part of the Republic of China




No comments:

Post a Comment