ഫ്രഞ്ച്-ഇന്ത്യ കാലഘട്ടത്തിലെ കറൻസികൾ.
മാഹി, കറൈക്കൽ, പോണ്ടിച്ചേരി, യാനം, ചന്ദർ നാഗോർ എന്നിവ ഉൾപ്പെട്ട ഫ്രഞ്ച് കോളനികളെ "Etablissements Francaises dans L'inde" (French establishments in India) എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ ഫ്രഞ്ച് അധിനിവേശ പ്രദേശങ്ങളിലേക്കുള്ള പേപ്പർ നോട്ടുകൾ ഇഷ്യൂ ചെയ്യുവാനുള്ള ചുമതല Bank of Indochine-നായിരുന്നു.
ഒന്നാം ലോക മഹാ യുദ്ധത്തിന് ശേഷം Bank of Indochine ഒരു രൂപാ നോട്ടുകൾ (1 Roupie) പുറത്തിറക്കി. 1937-ൽ അഞ്ച് രൂപാ (5 Roupies) നോട്ടുകളും ഇഷ്യൂ ചെയ്യപ്പെട്ടു. ഇന്ത്യയിലെ ഫ്രഞ്ച് സാമ്രാജ്യത്തിൻ്റെ സ്ഥാപകനായ Dupleix-ന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ ചിത്രം പ്രിൻറ് ചെയ്ത പുതിയ 50 രൂപ (50 Roupie) നോട്ടുകളും ഈ സമയത്തു തന്നെ പുറത്തിറങ്ങി. 1954-ൽ ഇന്ത്യൻ കറൻസി നിലവിൽ വരുന്നത് വരെ ഈ കറൻസികൾ പ്രചാരത്തിൽ തുടർന്നു.
No comments:
Post a Comment