ഇന്ത്യൻ കറൻസിയിലെ ചിഹ്നങ്ങൾ
നോട്ടുകളുടെ മുൻവശത്ത്(obverse) വാട്ടർ മാർക്കിന്റെ ഇടതുവശത്തായി അശോക ചിഹ്നത്തിന് മുകളിൽ വിരലുകൾ കൊണ്ട് സ്പർശിച്ചാൽ തിരിച്ചറിയാൻ സാധിക്കുന്ന തരത്തിൽ ഉയർന്നു നിൽക്കുന്ന (Intaglio feature) ചില പ്രതേക ചിഹ്നങ്ങൾ പ്രിൻറ് ചെയ്തിട്ടുണ്ട്. കാഴ്ച തകരാറുള്ളവർക്കു നോട്ടുകൾ തിരിച്ചറിയുന്നതിനു വേണ്ടി വ്യത്യസ്ത denomination-കളിലുള്ള നോട്ടുകളിൽ വ്യത്യസ്തമായ ആകൃതികളിലാണ് ഈ ചിഹ്നങ്ങൾ പ്രിൻറ് ചെയ്തിരിക്കുന്നത്.
ചിഹ്നങ്ങളും അവയുടെ denomination-നും താഴെ ചേർക്കുന്നു:
- ₹2000 - ദീർഘചതുരത്തിലുള്ള (Horizontal) ചിഹ്നം
- ₹1000 - Diamond ആകൃതിയിലുള്ള ചിഹ്നം.
- ₹500 - വൃത്താകൃതിലുള്ള ചിഹ്നം.
- ₹100 - ത്രികോണ ചിഹ്നം.
- ₹50 - സമചതുരത്തിലുള്ള ചിഹ്നം.
- ₹20 - ദീർഘചതുരത്തിലുള്ള (Vertical) ചിഹ്നം.
പുതുതായി ഇറങ്ങിയ 500, 2000 നോട്ടുകളിൽ ഈ ചിഹ്നങ്ങൾ വലതു വശത്താണ് പ്രിൻറ് ചെയ്തിരിക്കുന്നത്.
No comments:
Post a Comment