Hyderabad State, also known as Hyderabad Deccan, was an Indian princely state located in the south-central region of India with its capital at the city of Hyderabad. It is now divided into Telangana state, Hyderabad-Karnataka region of Karnataka and Marathwada region of Maharashtra. The state was ruled from 1724 until 1948 by a hereditary Nizam who was initially a Mughal governor of the Deccan before becoming independent. Hyderabad gradually became the first princely state to come under British paramountcy signing a subsidiary alliance agreement. After the Indian independence, the state signed a standstill agreement with the new dominion of India, continuing all the previous arrangements except for the stationing of Indian troops in the state. However, with the rise of militant razakars, India found it necessary to station Indian troops and invaded the state in September 1948 to compel the Nizam. Subsequently, the Nizam signed an instrument of accession, joining India.
Hyderabad Currency
In matters of currency and coinage, the coins of the Nizams were issued in the name of the Mughal Emperor till 1858. Thereafter, they were struck independently and the new coins were termed the 'Hali Sicca', i.e., the current coins. Where paper currency was concerned, the Government of Hyderabad had made several state led efforts to organise private bankers and local 'saukars' in the Dominion to set up a banking company which could issued paper money, amongst other activities. These attempts to issue paper currency proved abortive, in the wake of British resistance to Indian States issuing paper currency.
The exigency of the First World War, the Indian and Hyderabad contributions to British war effort, and an acute shortage of silver on the subcontinent led the Dominion to get its way in 1918 and paper currency was issued under the Hyderabad Currency Act. Notes were issued in denominations of Rupees 100 and Rs 10. The currency was designated the Osmania Sicca and the notes were printed by Messrs Waterlow and Sons. Rupee One and Rupees Five notes were issued subsequently in 1919 and Rupees One Thousand notes were issued in 1926. After the setting up of the India Currency Notes Press at Nasik, Hyderabad notes came to be printed there for reasons of economy and security. Hyderabad acceded to the Indian Union after police action. The Osmania Sicca was demonetised in 1959. With the reorganisation of states on a linguistic basis the State of Hyderabad ceased to exist.
IN MALAYALAM
ഹൈദരാബാദ് രാജ്യം
ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന ഒരു രാജ്യമായിരുന്നു ഹൈദരാബാദ് രാജ്യം. ഹൈദരാബാദ് ആയിരുന്നു തലസ്ഥാനം. 17നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട ഈ രാജ്യം 1948ൽ ബലപ്രയോഗത്തിലൂടെ ഇന്ത്യയിൽ കൂട്ടിച്ചേർക്കപ്പെട്ടു.
ഗോൾക്കൊണ്ട ഭരിച്ചിരുന്നത് സുൽത്താൻ ഖിലി കുത്തബ് മുൽക് സ്ഥാപിച്ച കുത്തബ് ഷാഹി രാജവംശം ആയിരുന്നു. മുമ്പേ ബാഹ്മനി സുൽത്താനത്തിന്റെ ആശ്രിതാവസ്ഥയിലായിരുന്ന ഈ വംശം 1512-ൽ സ്വാതന്ത്ര്യം പ്രഖ്യപിക്കുകയായിരുന്നു. 1591-ലാണ് കുത്തബ് ഷാഹി രാജവംശത്തിലെ ഭരണകർത്താവായിരുന്ന മുഹമ്മദ് ഖിലി കുത്തബ് ഷാ, മൂസി നദിത്തടത്തിൽ ഹൈദരബാദ് നഗരം സ്ഥാപിക്കുന്നത്. ഗോൾക്കൊണ്ടയിൽ നിന്നിങ്ങോട്ടുള്ള ഈ പുനരധിവാസത്തിന് പിന്നിലുള്ള കാരണം പഴയ ആസ്ഥാനത്തുണ്ടായിരുന്ന ജലക്ഷാമമത്രേ. 1591-ൽ തന്നെ അദ്ദേഹം നഗരത്തിന്റെ പ്രതീകമായ ചാർമിനാർ എന്ന സ്മാരകത്തിന്റെ നിർമ്മാണത്തിന് ഉത്തരവിടുകയും ചെയ്തു. അക്കാലത്തുണ്ടായ ഒരു വലിയ പടരുന്ന മഹാമാരി തടഞ്ഞ ജഗദീശ്വരനോടുള്ള നന്ദിസൂചകമായി അദ്ദേഹത്തിന്റെ ഈ സ്മാരകനിർമ്മാണത്തേ വിലയിരുത്തപ്പെടുന്നു.
പതിനാറും പതിനേഴും നൂറ്റാണ്ടുകളിൽ കുത്തബ് ഷാഹി വംശത്തിന്റെ പ്രതാപവും സമ്പൽസമൃദ്ധിയും വർദ്ധിച്ചതോടൊപ്പം ഹൈദരബാദ് ഊർജ്ജസ്വലമായ വജ്രവ്യാപാരത്തിന്റെ കേന്ദ്രമായി മാറി. ലോക പ്രസിദ്ധ വജ്രങ്ങളായ ദരിയ-യെ നൂർ, ഹോപ് വജ്രം, പിന്നെ എലിസബത്ത് രാജ്ഞിയുടെ കിരീടത്തിലെ വജ്രമായ കോഹിനൂർ എന്നിവ ഗോൾക്കൊണ്ടയിലെ വജ്ര ഘനികളിൽ നിന്നുള്ളവയാണ്. ഈ രാജവംശത്തിന്റ സംഭാവനയിലൂടെയായിരുന്നു ഹൈദരാബാദിലെ ഇന്തോ-പേർഷ്യനും ഇന്തൊ-ഇസ്ലാമികവുമായ സാഹിത്യവും സംസ്കാരവും പുഷ്ഠിപ്പെടുന്നത്. ചില സുൽത്താൻമാർ പ്രാദേശികമായ തെലുങ്ക് സംസ്കാരത്തിന്റെയും രക്ഷാധികാരികളായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ ഗോൾക്കൊണ്ടയിലെ അധികം വരുന്ന ജനസംഖ്യയെ മുഴുവൻ കൊള്ളിക്കുമാറ് വളർന്ന ഹൈദരാബാദ്, ഒടുവിൽ കുത്തബ് ഷാഹി ഭരണകർത്താക്കളുടെ തലസ്ഥാനമായി മാറി. നഗരം അതിലെ പൂന്തോട്ടങ്ങൾക്കും (ബാഘുകൾ) സുഖപ്രദമായ കാലവസ്ഥയ്ക്കും വളരെ പ്രസിദ്ധവുമായിത്തീർന്നു.
മുഗൾ ചക്രവർത്തിയായിരുന്ന ഔറംഗസേബ് 1687-ൽ ഹൈദരാബാദ് കീഴടക്കി. ഹ്രസ്വമായിരുന്ന മുഗൾ ഭരണകാലത്തു നഗരത്തിന്റെ സമ്പൽസമൃദ്ധി ക്ഷയിക്കുകയായിരുന്നു. ഉടനെ തന്നെ നഗരത്തിലെ മുഗൾ-നിയുക്ത ഗവർണ്ണർമാർ കൂടുതൽ സ്വയംഭരണാവകാശം നേടി. 1724-ൽ, മുഗൾ ചക്രവർത്തി നിസാം-ഉൽ-മുൽക് (ദേശത്തിന്റെ ഗവർണ്ണർ) എന്ന പദവി നൽകിയാദരിച്ച അസഫ് ജാ I പ്രതിയോഗിയായ ഒരുദ്ധ്യോഗസ്ഥനെ കീഴ്പ്പെടുത്തി ഹൈദരാബാദിനു മേൽ അധികാരം സ്ഥാപിച്ചു. അങ്ങനെ ആരംഭിച്ച അസഫ് ജാഹി വംശത്തിന്റെ ഭരണം, ബ്രിട്ടനിൽ നിന്നും ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച് ഒരു വർഷം കഴിയുന്നത് വരെ ഹൈദരാബാദിൽ തുടർന്നു. അസഫ് ജായുടെ പിൻഗാമികളാണ് പിന്നീട് ഭരിച്ചിരുന്ന ഹൈദരബാദിലെ നിസാമുമാർ. ഏഴ് നിസാമുമാരുടെ ഭരണത്തിൻ കീഴിൽ ഹൈദരാബാദിൽ സാംസ്കാരികമായും സാമ്പത്തികമായും വളർച്ച ഉണ്ടായി. രാജ്യത്തിന്റെ തന്നെ യഥാക്രമമായ തലസ്ഥാനമായി ഹൈദരാബാദ് മാറുകയും, പഴയ തലസ്ഥാനമായ ഗോൾക്കൊണ്ട മുഴുവനായും അവഗണിക്കപ്പെടുകയും ഉണ്ടായി.നിസാം സാഗർ, തുംഗഭദ്ര, ഒസ്മാൻ സാഗർ, ഹിമായത്ത് സാഗർ തുടങ്ങിയ വലിയ ജലസംഭരണികൾ പണി കഴിക്കപ്പെട്ടു. നാഗാർജുന സാഗറിനായുള്ള ഭൂമി അളക്കലും മറ്റും ആ കാലഘട്ടത്തിൽ തന്നെ തുടങ്ങിയിരുന്നെങ്കിലും പണി മുഴുവനാക്കിയത് 1969-ൽ ഇന്ത്യൻ സർക്കാരാണ്. നിസാമുമാരുടെ ധനൈശ്വര്യങ്ങളുടെ പ്രത്യക്ഷത്തിലുള്ള തെളിവാണ് നിസാമുമാരുടെ രത്നങ്ങൾ (ജ്വുവൽസ് ഒഫ് ദി നിസാംസ്).
1947-ൽ ബ്രിട്ടീഷുകാരിൽ നിന്നുമുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ വ്യവസ്ഥകൾക്കുള്ളിൽ, അന്നത്തെ നിസാം ഹൈദരാബാദിന് സ്വാതന്ത്ര്യമോ അല്ലെങ്കിൽ പുതിയതായി ഉണ്ടാക്കിയ പാകിസഥാനിലേക്കു ചേരാനുള്ള അനുമതിയോ നൽകണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യയാകട്ടെ ഹൈദരാബാദിനു മേലെ സാമ്പത്തിക ഉപരോധം പ്രയോഗത്തിൽ വരുത്തി, ഇന്ത്യൻ യൂണിയനുമായി ഒരു സ്തംഭനാവസ്ഥാ ഉടമ്പടി ഒപ്പ് വയ്ക്കുവാൻ നിർബന്ധിതമാക്കുകയും ചെയ്തു. അങ്ങനെ 1948 സെപ്റ്റംബർ 17-ന്, ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചിട്ട് ഒരു വർഷത്തിലേറെ കഴിഞ്ഞ ശേഷം, ഇന്ത്യൻ യൂണിയനുമായി ചേരുന്നതിനുള്ള കരാറിൽ നിസാം ഒപ്പ് വച്ചു.
1956 നവംബർ 1-നു, ഭാഷാധിഷ്ഠിതമായി ഇന്ത്യയിലെ സംസ്ഥാനങ്ങളെ പുഃനസംഘടിപ്പിച്ചപ്പോൾ, ഹൈദാബാദ് രാജ്യത്തിലെ ഭൂപ്രദേശങ്ങളെ പുതുതായി രൂപവൽക്കരിച്ച സംസ്ഥാനങ്ങളായ ആന്ധ്രാ പ്രദേശിലും, ബോംബെ രാജ്യത്തിലേക്കും (ഇന്നത്തെ മഹാരാഷ്ട്ര സംസ്ഥാനം), കർണാടകത്തിലേക്കുമായി വിഭജനം ചെയ്യപ്പെട്ടു. ഹൈദരാബാദ് നഗരത്തിലും പരിസരപ്രദേശങ്ങളിലും തെലുങ്ക് സംസാരിക്കുന്ന സമൂഹമായത് കൊണ്ട് ആന്ധ്രാ പ്രദേശിലേക്കാണ് ചേർക്കപ്പെട്ടത്. അങ്ങനെ ഹൈദരാബാദ്, പുതിയ സംസ്ഥാനമായ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായിത്തീർന്നു.
ഹൈദരാബാദ് കറന്‍സി
1918 മുതൽ 1959 വരെ ഹൈദരാബാദ് സ്റ്റേറ്റിന്റെ കറൻസികളെ Hyderabadi Rupee tഎന്നറിയപ്പെട്ടു. 1948-ൽ ഹൈദരാബാദ്, ഇന്ത്യൻ ആധിപത്യത്തിന് കീഴിൽ വരികയും 1950-ൽ Republic of India-യിൽ അംഗമാവുകയും ചെയ്തു. 1950-ൽ Indian rupee നിലവിൽ വന്നതിന് ശേഷം 7 Hyderabadi Rupee = 6 Indian rupee എന്ന നിരക്കിൽ ഈ രണ്ട് കറൻസികളും വിനിമയത്തിൽ തുടർന്നു. 1951-ൽ ഹൈദരാബാദ് കറൻസികൾ ഔദ്യോഗികമായി നിർത്തലാക്കിയെങ്കിലും നിലവിലുള്ള കറൻസികൾ 1959 വരെ പ്രചാരത്തിൽ തുടർന്നു.
ബ്രിട്ടീഷ് മേൽക്കോയ്മയ്ക്കുവിധേയമായി നില നിന്നിരുന്ന ഹൈദരാബാദ് നാട്ടുരാജ്യത്തിന് ഒന്നാം ലോക മഹാ യുദ്ധത്തിന് ശേഷമാണ് സ്വന്തമായി കറൻസി നോട്ടുകൾ നിർമിക്കാൻ ബ്രിട്ടീഷ് ഭരണകൂടം അനുമതി നൽകിയത്. അങ്ങിനെ 1918-ൽ Hyderabad Currency Act-ന് കീഴിൽ 10, 100 നോട്ടുകൾ നിലവിൽ വന്നു. 1919-ൽ 1, 5 റുപീ നോട്ടുകളും 1926-ൽ 1000 റുപീ നോട്ടുകളും ഇഷ്യൂ ചെയ്തു. ഈ കറൻസികൾ ഉറുദുവിലാണ് പ്രിന്റ് ചെയ്യപ്പെട്ടതെങ്കിലും കറൻസി മൂല്യം ഉറുദു, മറാത്തി, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
No comments:
Post a Comment