Sunday, October 7, 2018

Ancient Pharaohs drawings on genuine handmade Papyrus paper

പാപ്പൈറസ് (Papyrus) പേപ്പറിൽ ചെയ്ത പുരാതന ഫറവോൻ പെയിന്‍റിംഗ്


 Painting name: Final Judgement
(എന്‍റെ ശേഖരത്തിലുള്ള പുതിയ പെയിന്‍റിംഗ്)

ഈജിപ്ഷ്യന്‍ പാപ്പൈറസ് പെയിന്‍റിഗുകള്‍:
പാപ്പൈറസ് എന്ന പേപ്പറില്‍ യാതൊരു വിധ മെഷിനറി സഹായവും ഇല്ലാതെ പൂര്‍ണ്ണമായും കൈകൊണ്ടു ചെയ്യുന്നതാണ് ഇത്തരം പെയിന്‍റിംഗുകള്‍. പുരാതന ഈജിപ്തിലെ ദൈനംദിന ജീവിതങ്ങള്‍, പുരാണങ്ങള്‍, ദേവന്മാര്‍, ദേവതകള്‍ തുടങ്ങിയ കാര്യങ്ങളെയാണ് പാപ്പൈറസ് പെയിന്‍റിംഗില്‍ സാധാരണയായി ചിത്രീകരിക്കുന്നത്. ഒറിജിനല്‍ പാപ്പൈറസ് പെയിന്‍റിംഗുകള്‍ വളരെ കാലം ഈട് നില്‍ക്കുന്നതാണ്.

എന്താണ് പാപ്പൈറസ് (Papyrus) പേപ്പര്‍?
പുരാതന കാലത്ത് എഴുതാന്‍ വേണ്ടി ഉപയോഗിച്ചിരുന്ന കട്ടിയുള്ള പേപ്പർ പോലെയുള്ള ഒരു വസ്തുവാണ് പാപ്പൈറസ് (Papyrus). ചതുപ്പ് നിലങ്ങളില്‍ വളരുന്ന Cyperus papyrus എന്ന ഇനത്തില്‍ പെട്ട ഒരു പാപ്പൈറസ് ചെടിയുടെ കാതലില്‍ (ഏറ്റവും ഉള്ളിലെ ഭാഗം) നിന്നാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 12 മുതല്‍ 15 മീറ്റര്‍ ഉയരത്തില്‍ വരെ ഈ ചെടി വളരുന്നു. ഈജിപ്തിലെ നൈല്‍ നദിയുടെ തീരങ്ങളില്‍ ഇത് വ്യാപകമായി കണ്ടു വരുന്നു.  "പേപ്പർ" എന്ന പദം "പാപ്പൈറസ്" എന്ന പദത്തില്‍ നിന്നാണ് രൂപം കൊണ്ടത്.

ചരിത്രം:
ക്രിസ്തുവിന് നാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പുരാതന ഈജിപ്തിലാണ് പാപ്പൈറസ് ആദ്യമായി നിര്‍മ്മിക്കപ്പെട്ടത് എന്ന് ചരിത്രം പറയുന്നു. 2012-13 വര്‍ഷങ്ങളില്‍ ഈജിപ്ഷ്യൻ തുറമുഖമായ വാദി അൽ-ജാർഫ് എന്ന സ്ഥലത്ത് പുരാവസ്തുഗവേഷകര്‍ നടത്തിയ ഖനനപരിശോധനയില്‍  2560-2550 ബി.സി.കാലഘട്ടത്തിലെ (ഖുഫു വാഴ്ചയുടെ അവസാനം) ചില പാപ്പൈറസ് രേഖകള്‍ കണ്ടെത്തുകയുണ്ടായി. ഗിസയിലെ വലിയ പിരമിഡിന്‍റെ അവസാനഘട്ട നിർമാണത്തെ കുറിച്ചുള്ള വിവരണം ആ പാപ്പൈറസ് റോളുകളില്‍ രേഖപ്പെടുത്തിയിരുന്നു.

ആഫ്രിക്കയിലെ ജനങ്ങള്‍, പ്രത്യേകിച്ചും കിഴക്കന്‍ ആഫ്രിക്കയിലെയും മദ്ധ്യആഫ്രിക്കയിലെയും ചതുപ്പ് പ്രദേശങ്ങള്‍ക്ക് സമീപമുള്ള ജനങ്ങള്‍ പലവിധ ഉത്‌പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് പാപ്പൈറസ്  ഇന്നും ഉപയോഗിച്ച് വരുന്നു. കൊട്ട, തൊപ്പി, മീന്‍ കുട്ട, തളിക, ചവിട്ടി തുടങ്ങിയ ഉത്പന്നങ്ങളാണ് പ്രധാനമായും പാപ്പൈറസ് ഉപയോഗിച്ച് നിര്‍മ്മിക്കുന്നത്.






No comments:

Post a Comment