Friday, November 25, 2016

Currency - India- 100 Rupees- Year 2012

Item code: 64



Year
2012
Obverse
National Emblem of India; Mohendas Karamchand Gandhi (2 October 1869 – 30 January 1948); Seal of the Reserve Bank of India. 
Reverse
Himalaya mountains and clouds
Watermark
Mahatma Gandhi; 100
Signature
D. Subbarao (from 5 September 2008 to 4 September 2013)

Obverse description:                           
സത്യമേവ ജയതേ

"സത്യമേവ ജയതേ" (സംസ്കൃതം: सत्यमेव जयते, ഇംഗ്ലീഷ്: "Truth Alone Triumphs") എന്നത് ഭാരതത്തിന്റെ ദേശീയ മുദ്യാവാക്യം ആകുന്നു. ഭാരതത്തിന്റെ ദേശീയചിഹ്നത്തിന്റെ ചുവട്ടിൽ ദേവനാഗരി ലിപിയിൽ ഇത് ആലേഖനം ചെയ്തിരിക്കുന്നു. ഉത്തർപ്രദേശിലെ വാരണാസിക്കടുത്തുള്ള സാരനാഥിൽ സ്ഥാപിച്ചിരുന്ന അശോകസ്തംഭത്തിന്റെ മാതൃകയിലാണ് ഭാരതത്തിന്റെ ദേശീയ ചിഹ്നം. സത്യമേവ ജയതേ എന്ന മുദ്രാവാക്യം മുണ്ഡകോപനിഷത്തിലെ പ്രശസ്തമായ മന്ത്രം- 3.1.6ൽ നിന്നുള്ളതാണ്. മന്ത്രത്തിന്റെ പൂർണരൂപം ചുവടെ.
In Malayalam
In Devanagari script
സത്യമേവജയതേ നാനൃതം
സത്യേന പന്ഥാ വിതതോ ദേവയ:|
യേന കർമന്ത്യർഷയോ ഹ്യാപ്തകാമാ
യത്ര തത് സത്യസ്യ പരമം നിദാനം ||

सत्यमेव जयते नानृतं
सत्येन पन्था विततो देवयानः ।
येनाक्रमन्त्यृषयो ह्याप्तकामा
यत्र तत् सत्यस्य परमं निधानम् ॥६॥


അർത്ഥം:

സത്യം മാത്രം ജയിക്കന്നു; അനൃതം അല്ല.
സത്യമാകുന്ന പന്ഥാവിലൂടെയാണ് മഹത്തുക്കൾ ദേവപദം പ്രാപിക്കുന്നത്,
എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിച്ച്
പരമസത്യത്തെ പ്രാപിക്കുന്നത്.

സത്യമേവ ജയതേ - സത്യം മാത്രം ജയിക്കുന്നു.


Reverse description 
ഹിമാലയം
ഏഷ്യൻ ഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ട പർവ്വതനിരയാണ്‌ ഹിമാലയം. ഈ പർവ്വതനിര ഇന്ത്യൻ ഉപഭൂഖണ്ഡത്തെയും ടിബറ്റൻ ഫലകത്തെയും തമ്മിൽ വേർതിരിക്കുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവും ആയ വ്യത്യസ്തതക്കുള്ള മുഖ്യ കാരണഹേതുവായ പർവ്വത നിരയാണ്‌ ഹിമാലയ പർവ്വതം. മഞ്ഞിന്റെ വീട്‌ എന്നാണ്‌ ഹിമാലയം എന്ന നാമത്തിന്റെ അർത്ഥം.

ഭൂമിയിലെ ഏറ്റവും വലിയ പർവ്വതനിരയാണ്‌ ഹിമാലയം, ലോകത്തെ ഏറ്റവും വലിയ കൊടുമുടികൾ സ്ഥിതി ചെയ്യുന്നത് ഇതിലാണ്‌. എവറസ്റ്റ്, K2 (പാകിസ്താന്റെ ഉത്തര മേഖല) എന്നിവ ഇതിൽപ്പെടുന്നു. ഇതിലുള്ള കൊടുമുടികളുടെ ഉയരത്തിന്റെ വന്യത മനസ്സിലാക്കണമെങ്കിൽ തെക്കേ അമേരിക്കയിലെ ആൻഡെസ് പർവ്വതനിരയിലുള്ള അകൊൻകാഗ്വ കൊടുമുടിയുടെ ഉയരം താരതമ്യം ചെയ്താൽ മതിയാകും, അകോൻകാഗ്വയാണ്‌ ഏഷ്യയ്ക്ക് പുറത്തുള്ള ഉയരം കൂടിയ കൊടുമുടി ഇതിന്റെ ഉയരം 6,962 മീറ്ററാണ്‌ അതേസമയം 7,200 മീറ്ററിനു മുകളിൽ ഉയരമുള്ള 100 ൽ കൂടുതൽ കൊടുമുടികൾ ഹിമാലയത്തിലുണ്ട്.

ആറ് രാജ്യങ്ങളിലായി ഹിമാലയം വ്യാപിച്ച് കിടക്കുന്നു: ഭൂട്ടാൻ, ചൈന, ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നിവയാണ്‌ ഈ രാജ്യങ്ങൾ. ലോകത്തിലെ പ്രധാനപ്പെട്ട മൂന്ന് നദീതടവ്യവസ്ഥകളുടേയും ഉൽഭവസ്ഥാനവും ഇതിലാണ്‌, സിന്ധു, ഗംഗ-ബ്രഹ്മപുത്ര, യാങ്ങ്സെ എന്നിവയാണീ നദികൾ, ഏതാണ്ട് 130 കോടി ജനങ്ങൾ ഹിമാലയൻ നദീതടങ്ങളെ ആശ്രയിക്കുന്നു. പടിഞ്ഞാറ് സിന്ധൂ നദീതടം മുതൽ കിഴക്ക് ബ്രഹ്മപുത്ര നദീതടം വരെ ഏകദേശം 2,400 കി.മീ നീളത്തിൽ ഒരു ചന്ദ്രക്കലാകൃതിയിൽ ഹിമാലയം സ്ഥിതി ചെയ്യുന്നു[2]‌. പശ്ചിമഭാഗത്തെ കാശ്മീർ-ചിൻജിയാങ്ങ് മേഖലയിൽ 400 കി.മീ യും കിഴക്ക് ടിബറ്റ്-അരുണാചൽ പ്രദേശ് മേഖലയിൽ 150 കി.മീ എന്നിങ്ങനെ വീതിയിൽ വ്യത്യാസം കാണപ്പെടുന്നു.

No comments:

Post a Comment