Friday, March 24, 2017

Currency - Bulgaria- 50 Bulgarian lev - Year 1951

Item code: 137/BG-1


Year
1951  (Date of withdrawal: 31 March 1962)
Obverse
Portrait of Georgi Dimitrov (1882 - 1949). Coat of arms of Bulgaria depicting a rampant lion.
Reverse
Smiling female rose-picker wearing a national costume.
Size
156 x 80 mm
Watermark
Capital letters of the Bulgarian National Bank (BNB in cyrillics) with hammer and sickle.
Printer
Goznak, Moscow, USSR.
Material
100% cotton

Obverse Description
ജോർജി ദിമിത്രോവ്

കമ്യൂണിസ്റ്റ് നേതാവും  ബൾഗേറിയൻ പീപ്പിൾസ് റിപ്പബ്ലിക്കിന്റെ ആദ്യത്തെ പ്രധാനമന്ത്രിയുമാണ് ജോർജി ദിമിത്രോവ്. 1882 ജൂൺ 18-ന് ബൾഗേറിയയിലെ കോവാച്ചേവ്ത്സിലുള്ള തൊഴിലാളികുടുംബത്തിൽ ജനിച്ചു. അച്ഛനും അമ്മയും സാധാരണ തൊഴിലാളികളായിരുന്നു. ചെറുപ്പത്തിൽത്തന്നെ തൊഴിലാളിയായി ജീവിതമാരംഭിക്കേണ്ടിവന്നുവെങ്കിലും വിപുലമായ വായനയിലൂടെ ദിമിത്രോവ് അറിവുനേടി. അച്ചടിശാലയിൽ ജോലിക്കാരനായിരിക്കേ പതിനഞ്ചാം വയസ്സോടെ വിപ്ളവ പ്രസ്ഥാനത്തിൽ ചേരുകയും തൊഴിലാളിസംഘടനയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുകയും ചെയ്തു. ബൾഗേറിയൻ പുരോഗമന സാഹിത്യകൃതികളും റഷ്യൻ പുരോഗമന സാഹിത്യകൃതികളും ദിമിത്രോവിനെ തൊഴിലാളിവർഗ വിപ്ലവകാരിയായി രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഇരുപതാമത്തെ വയസ്സിൽ ഇദ്ദേഹം ബൾഗേറിയയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയിൽ ചേർന്നു. 1909- പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1913- ബൾഗേറിയയിലെ പാർലമെന്റിൽ അംഗമാകുവാനും ഇദ്ദേഹത്തിനു സാധിച്ചു. സോഫിയ നഗരസഭയിലേക്കും തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. ജോർജി ദിമിത്രോവ്.
ഒന്നാം ലോകയുദ്ധത്തിൽ ബൾഗേറിയ പങ്കെടുക്കുന്നതിനെതിരായി സംഘടിപ്പിക്കപ്പെട്ട സമരത്തിന്റെ മുൻപന്തിയിൽ ദിമിത്രോവ് ഉണ്ടായിരുന്നു. ഇതിനെത്തുടർന്ന് കുറച്ചുകാലം ഇദ്ദേഹം ജയിലിൽ അടയ്ക്കപ്പെട്ടു. മോചിതനായ ദിമിത്രോവിന് ഒളിവിൽ പോയി രാഷ്ട്രീയപ്രവർത്തനം നടത്തേണ്ടിവന്നു. ഇതിനിടെ പാർട്ടിയിൽ പ്രബലമായിത്തീർന്ന ഇടതുപക്ഷ വിഭാഗം 1919- ബൾഗേറിയൻ കമ്യൂണിസ്റ്റ് പാർട്ടിയായി മാറി. ബൾഗേറിയയിൽ 1923-ലുണ്ടായ കമ്യൂണിസ്റ്റ് മുന്നേറ്റത്തിൽ ദിമിത്രോവ് സജീവമായ പങ്കുവഹിച്ചു. മുന്നേറ്റം അടിച്ചമർത്തപ്പെട്ടതോടെ ബൾഗേറിയ വിടാൻ ഇദ്ദേഹം നിർബന്ധിതനായി. യുഗോസ്ലാവിയ, വിയന്ന എന്നിവിടങ്ങളിൽ താമസിച്ചശേഷം 1929- ബർലിനിലെത്തി. വിപ്ലവപ്രവർത്തനം നടത്തിയതിന് 1933- ബർലിനിൽ വച്ച് ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. സോവിയറ്റ് യൂണിയന്റെ ഇടപെടൽകൂടി ഉണ്ടായതിന്റെ ഫലമായി ദിമിത്രോവ് സ്വതന്ത്രനായി. 1934- മോസ്കോയിൽ എത്തി കമ്യൂണിസ്റ്റ് പ്രവർത്തനങ്ങളിൽ വ്യാപൃതനായി. 1935- കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ ജനറൽ സെക്രട്ടറിയായി ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.
രണ്ടാം ലോകയുദ്ധകാലത്ത് നാസികൾ ക്കെതിരായുള്ള ബൾഗേറിയൻ ചെറുത്തുനില്പിന്റെ നേതാവായിരുന്നു ദിമിത്രോവ്. നാസി ജർമനിയുടെ നേതൃത്വത്തിലുള്ള സേനകളെ പരാജയപ്പെടുത്തി സോവിയറ്റ് സൈനികർ ബൾഗേറിയയിൽ പ്രവേശിച്ചതോടെ അവിടെ കമ്യൂണിസ്റ്റ് പാർട്ടി അധികാരം പിടിച്ചെടുത്തു (1944). ഇതോടെ, ഇരുപതിൽപ്പരം വർഷങ്ങളായി വിദേശജീവിതത്തിലായിരുന്ന ദിമിത്രോവ്, 1945- ബൾഗേറിയയിൽ തിരിച്ചെത്തി. 1946- ബൾഗേറിയയിൽ രാജവാഴ്ച അവസാനിക്കുകയും റിപ്പബ്ലിക് നിലവിൽ വരുകയും ചെയ്തു. തുടർന്ന് കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ഗവണ്മെന്റ് ഉണ്ടായി. ദിമിത്രോവ് ബൾഗേറിയൻ പീപ്പിൾസ് റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ടു. ദിമിത്രോവിന്റെ ഭരണകാലത്ത് ബൾഗേറിയ സോവിയറ്റ് യൂണിയനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.
ഫാസിസത്തിനെതിരായി ഇദ്ദേഹം സ്വീകരിച്ചിരുന്ന സമീപനം ശ്രദ്ധേയമായിരുന്നു. ഫാസിസത്തിന്റെ സാമൂഹ്യ-സാമ്പത്തിക അടിത്തറയും വിപത്തിന്റെ ആഴവും സംബന്ധിച്ച ഗഹനമായ പഠനങ്ങളാണ് ദിമിത്രോവിന്റെ ഏറ്റവും വലിയ സംഭാവനയായി കരുതപ്പെടുന്നത്. യൂണിറ്റി ഒഫ് ദ് വർക്കിങ് ക്ലാസ് എഗയ്ന്സ്റ്റ് ഫാസിസം (1935), യൂത്ത് എഗയ്ന്സ്റ്റ് ഫാസിസം (1935), ഫാസിസം ഈസ് വാർ (1937) തുടങ്ങി ഇരുപത്തിയഞ്ചോളം പുസ്തകങ്ങൾ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനാധിപത്യവാദികളും കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളും ഫാസിസത്തിനെതിരായി ഒന്നിക്കേണ്ടതിന്റെ പ്രാധാന്യം ഇദ്ദേഹം ഉയർത്തിക്കാട്ടി. ദിമിത്രോവ് 1949 ജൂലൈ 2-ന് മോസ്കോയ്ക്കടുത്ത് നിര്യാതനായി.


Reverse Description

Rose Valley, Bulgaria



The Rose Valley (Bulgarian: Розова долина, Rozova dolina) is a region in Bulgaria located just south of the Balkan Mountains and the eastern part of the lower Sredna Gora chain to the south. Geologically, it consists of two river valleys, those of the Stryama to the west and the Tundzha to the east.

Rose-picking in the Rose Valley near the town of Kazanlak in Bulgaria, 1870s, engraving by Austro-Hungarian traveller Felix Philipp Kanitz

The Rose Valley of Kazanlak stretches for 10-12 kilometers and is 95 kilometers long with an average height of 350 meters and an area of 1895 square kilometers.

Respectively, the Kalofer Valley of Roses covers an area of 1387 square kilometers with a length of 55 kilometers and 16 kilometers width.

The valley is famous for its rose-growing industry which have been cultivated there for centuries, and which produces 85% of the world's rose oil. The centre of the rose oil industry is Kazanlak, while other towns of importance include Karlovo, Sopot, Kalofer and Pavel banya. Each year, festivals are held celebrating roses and rose oil. Leading companies in the health and beauty industry like "TomyShow Cosmetics" have made this region their home and have built their headquarters there.
Rose oil factory in Bulgaria

The picking season lasts from May to June. During this period, the area gives off a pleasant scent and is covered with multi-coloured flowers. The gathering process, traditionally a woman's task, requires great dexterity and patience. The flowers are carefully cut one by one and laid in willow-baskets which are then sent to the distilleries.
In September 2014 the European Commission approved Bulgarian Rose Oil («Bulgarsko rozovo maslo») as a new Protected Geographical Indication (PGI).

Rose oil


Rose oil (rose otto, attar of rose, attar of roses or rose essence) is the essential oil extracted from the petals of various types of rose. The Rose Valley in Bulgaria, near the town of Kazanlak, is among the major producers of attar of roses in the world.

റോസാദളത്തിൽനിന്നും വാറ്റി എടുക്കുന്ന സുഗന്ധതൈലമാണ് അത്തർ. സാധാരണ ഊഷ്മാവിൽ കുഴമ്പുപാകത്തിലുള്ളതും ബാഷ്പശീലമുള്ളതുമായ ഇതിന്റെ നിറം മഞ്ഞയോ മങ്ങിയ ചുവപ്പോ ആയിരിക്കും. രുചി മധുരമാണ്.

പുഷ്പങ്ങൾ വാറ്റി എടുക്കുന്ന സുഗന്ധദ്രാവകങ്ങൾക്കെല്ലാം പൊതുവേ അത്തർ എന്നു പറയാറുണ്ട്. ഇത് ഒരു പേർഷ്യൻ പദമാണ്. അറബി ഭാഷയിൽഅത്തർ എന്ന വാക്കിന് മരുന്നു വ്യാപാരി, സുഗന്ധവസ്തു വില്പനക്കാരൻ എന്നീ അർഥങ്ങളുണ്ട്.
ബാൾക്കൻ പർവതപ്രദേശത്തുള്ള റോസ്താഴ്വരയിലാണ് അത്തർ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കാവുന്ന റോസാ ചെടികൾ വളരുന്നത്. അവിടത്തെ മണ്ണും കാലാവസ്ഥയും ഇവയുടെ വളർച്ചയ്ക്ക് ഏറ്റവും പറ്റിയതാണ്. ബൾഗേറിയയിലും തുർക്കിയിലും ഒരു ദേശീയ വ്യവസായം എന്ന നിലയിൽ അത്തർ വൻതോതിൽ ഉത്പാദിപ്പിക്കുന്നു.
സുഗന്ധദ്രവ്യങ്ങൾ, വ്യഞ്ജനങ്ങൾ, അംഗരാഗങ്ങൾ എന്നിവയിൽ അത്തർ ചേർക്കാറുണ്ട്. മുസ്ലീങ്ങൾക്ക് അത്തർ വളരെ പ്രാധാന്യമുള്ള ഒരു അംഗരാഗമാണ്.





No comments:

Post a Comment