Saturday, September 22, 2018

മുതവക്കിലൈറ്റ് കിംഗ്‌ഡം (നോര്‍ത്ത് യമന്‍)

മുതവക്കിലൈറ്റ് ദേശം (Mutawakkilite Kingdom/ North Yemen) 1918 നും 1962 നും ഇടയിൽ ഇന്നത്തെ യമനിന്‍റെ വടക്ക് ഭാഗത്ത് നില നിന്നിരുന്ന ഒരു സ്റ്റേറ്റ് ആയിരുന്നു. 1948 വരെ സനാ'ആ (Sana'a) യായിരുന്നു രാജ്യതലസ്ഥാനമെങ്കിലും പിന്നീട് താഇസിലേക്കി (Ta'izz) മാറ്റി. 1945 ൽ സ്ഥാപിച്ച അറബ് ലീഗിന്റെ ആദ്യ അംഗങ്ങളില്‍പെട്ട ഒരു രാജ്യമായിരുന്നു മുതവക്കിലൈറ്റ് കിംഗ്‌ഡം (നോര്‍ത്ത് യമന്‍). 1947 സെപ്റ്റംബർ 30 ന് ഐക്യരാഷ്ട്രസഭയിൽ അംഗമായി. 1948-ലെ അറബ്-ഇസ്രാഈല്‍ യുദ്ധത്തില്‍ ഇസ്രാഈലിനെതിരെ നിലകൊണ്ടു. 1962-ല്‍ ഈജിപ്ഷ്യന്‍ സേന നോര്‍ത്ത് യമന്‍ കയ്യേറുകയും ഭരണാധികാരിയായ മുഹമ്മദ് അൽബദറിനെ അധികാരഭ്രഷ്ടനാക്കുകയും ചെയ്തതോടുകൂടി ഈ രാജഭരണം അസ്തമിച്ചു. തുടര്‍ന്ന് യമന്‍ അറബ് റിപ്പബ്ലിക് (1962–1990) എന്ന പുതിയ ഭരണകൂടം സ്ഥാപിക്കപെട്ടു.


Stamps of Yemen Mutawakkilite Kingdom

Obverse and Reverse






No comments:

Post a Comment