Burmese currency before annexation of British Empire
(ബര്‍മീസ് കറന്‍സി – ബ്രിട്ടീഷ് അധിനിവേശത്തിന് മുമ്പ്)
(ബര്‍മീസ് കറന്‍സി – ബ്രിട്ടീഷ് അധിനിവേശത്തിന് മുമ്പ്)
AD അഞ്ചാം നൂറ്റാണ്ടില്‍ Pyu, Mon ഭരണകൂടങ്ങളാണ് ബര്‍മ്മയില്‍ ആദ്യമായി നാണയങ്ങള്‍ അടിച്ചിറക്കിയത്. ഏഴ്-എട്ട് നൂറ്റാണ്ടുകളില്‍ അരാക്കന്‍ രാജ്യത്തെ (Kingdom of Arakan) ചന്ദ്ര രാജവംശം സ്വന്തമായി നാണയങ്ങള്‍ ഇഷ്യൂ ചെയ്തിരുന്നു. (ചിത്രം കാണുക). 17-ആം നൂറ്റാണ്ടില്‍ കോണ്‍ബന്‍ഗ് രാജവംശത്തിലെ (Konbaung Dynasty) ബോദവ്പയ രാജാവ് (King Bodawpaya) അരാക്കന്‍ പ്രദേശങ്ങള്‍ പിടിച്ചടക്കുന്നത് വരെ അരാക്കന്‍ നാണയങ്ങള്‍ പ്രചാരത്തില്‍ നിലനിന്നു. എന്നാല്‍ ബോദവ്പയ ഇറക്കിയ നാണയങ്ങള്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് Pyu, Mon ജനവിഭാഗങ്ങള്‍ അടിച്ചിറക്കിയ നാണയങ്ങളോട് സാദൃശ്യമുള്ളവയായിരുന്നു. ഇതേ സമയത്ത് തന്നെ ബര്‍മ്മയിലെ ടെനസ്സറിം നിവാസികള്‍ (Taninthary region) lead കൊണ്ടുള്ള നാണയങ്ങള്‍ ഇഷ്യൂ ചെയ്തിരുന്നു.
ശേഷം, 1852 –ല്‍ ബര്‍മ്മയില്‍ Kyat നാണയങ്ങള്‍ നിലവില്‍ വന്നു. വെള്ളികൊണ്ടും സ്വര്‍ണ്ണം കൊണ്ടുമുള്ള നാണയങ്ങളായിരുന്നു അവ. 1889 വരെ ഇവ പ്രചാരത്തില്‍ തുടര്‍ന്നു.
1 Kyat = 20 pe
1 pe = 4 pya
16 silverkyat = 1 gold kyat
1 silver kyat = 1 Indian rupee
1824-ലും 1852-ലും 1885-ലും നടന്ന മൂന്ന് Anglo-Burmese യുദ്ധങ്ങളിലൂടെ ബര്‍മ്മ ബ്രിട്ടീഷ് സാമ്രാജ്യത്തിന് കീഴിലാവുകയും, തുടര്‍ന്ന് British India (British Raj) യുടെ കീഴില്‍ വരികയും ചെയ്തു. ബ്രിട്ടീഷ് അധീനതയില്‍ ആകുന്നത് വരെ ബര്‍മ്മയില്‍ ബാങ്കിംഗ് ബിസിനസ്സോ ബാങ്ക് നോട്ടുകാളോ ഉണ്ടായിരുന്നില്ല.
Burmese currency after the annexation of British Empire
(ബര്‍മീസ് കറന്‍സി – ബ്രിട്ടീഷ് അധിനിവേശത്തിന് ശേഷം)
1824-ലെ Anglo-Burmese യുദ്ധത്തോട് കൂടി ബര്‍മ്മയില്‍ ബ്രിട്ടീഷ് അധിനിവേശത്തിന് തുടക്കം കുറിച്ചു. തുടര്‍ന്ന് 1852-ലെയും 1885-ലെയും യുദ്ധത്തോട് കൂടി ബര്‍മ്മ പൂര്‍ണ്ണമായും ബ്രിട്ടന് കീഴടങ്ങുകയും തുടര്‍ന്ന് British India (British Raj) യുടെ കീഴില്‍ വരികയും ചെയ്തു.
1824-ല്‍ ബ്രിട്ടീഷ് അധീനധയിലായ സൗത്ത് ബര്‍മ്മയില്‍ (Lower Burma) ഇന്ത്യന്‍ ബാങ്ക് നോട്ടുകള്‍ ഉപയോഗിച്ച് തുടങ്ങി. 1862-ന് മുമ്പ് മദ്രാസ്, ബോംബെ, ബംഗാള്‍ പ്രസിഡന്‍സി ബാങ്കുകള്‍ ആയിരുന്നു ഇന്ത്യന്‍ ബാങ്ക് നോട്ടുകള്‍ ഇഷ്യൂ ചെയ്തിരുന്നത്. 1861-ല്‍ പ്രസിഡന്‍സി ബാങ്ക് ഓഫ് ബംഗാള്‍ റങ്കൂണില്‍ (ബര്‍മ്മ) അവരുടെ ശാഖ ആരംഭിച്ചു. ശേഷം 1865-ല്‍ Moulmein-ലും 1866-ല്‍ Akyab-ലും ബ്രാഞ്ചുകള്‍ തുടങ്ങി.
1862 മാര്‍ച്ച് 1-ന് Indian Paper Money Act പാസാക്കിയതിന് ശേഷം ഇന്ത്യന്‍ ബാങ്ക് നോട്ടുകള്‍ ഇഷ്യൂ ചെയ്യുന്നത് ഗവണ്മെന്‍റ് (Government of India) ഏറ്റെടുത്തു. തുടര്‍ന്ന് ഗവണ്മെന്‍റ് മദ്രാസ്(M), കാൺപൂർ(A), കറാച്ചി(K), ബോംബെ(B), റങ്കൂൺ(R), കല്‍കത്ത(C), ലാഹോര്‍ (L) എന്നീ 7 വിവിധ പ്രദേശങ്ങളില്‍ (circles) നോട്ടുകള്‍ ഇഷ്യൂ ചെയ്യുവാനുള്ള നിര്‍ദേശം മുന്നോട്ട് വച്ചു. ഓരോ circle-കളുടെയും കീഴില്‍ നിരവധി ഉപ circle-കള്‍ ഉണ്ടായിരുന്നു. ഓരോ circle-കളിലും പ്രിന്‍റ് ചെയ്ത നോട്ടുകളിലെ ഭാഷ പാനലിലേക്ക് അതാത് പ്രദേശത്തെ ഭാഷകള്‍ ചേര്‍ക്കപെട്ടു. ഒരു circle-ല്‍ ഇഷ്യൂ ചെയ്യപ്പെട്ട നോട്ടുകള്‍ മറ്റു circle-കളില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നില്ല.
1824-ല്‍ ബ്രിട്ടീഷ് അധീനധയിലായ സൗത്ത് ബര്‍മ്മയില്‍ (Lower Burma) ഇന്ത്യന്‍ ബാങ്ക് നോട്ടുകള്‍ ഉപയോഗിച്ച് തുടങ്ങി. 1862-ന് മുമ്പ് മദ്രാസ്, ബോംബെ, ബംഗാള്‍ പ്രസിഡന്‍സി ബാങ്കുകള്‍ ആയിരുന്നു ഇന്ത്യന്‍ ബാങ്ക് നോട്ടുകള്‍ ഇഷ്യൂ ചെയ്തിരുന്നത്. 1861-ല്‍ പ്രസിഡന്‍സി ബാങ്ക് ഓഫ് ബംഗാള്‍ റങ്കൂണില്‍ (ബര്‍മ്മ) അവരുടെ ശാഖ ആരംഭിച്ചു. ശേഷം 1865-ല്‍ Moulmein-ലും 1866-ല്‍ Akyab-ലും ബ്രാഞ്ചുകള്‍ തുടങ്ങി.
1862 മാര്‍ച്ച് 1-ന് Indian Paper Money Act പാസാക്കിയതിന് ശേഷം ഇന്ത്യന്‍ ബാങ്ക് നോട്ടുകള്‍ ഇഷ്യൂ ചെയ്യുന്നത് ഗവണ്മെന്‍റ് (Government of India) ഏറ്റെടുത്തു. തുടര്‍ന്ന് ഗവണ്മെന്‍റ് മദ്രാസ്(M), കാൺപൂർ(A), കറാച്ചി(K), ബോംബെ(B), റങ്കൂൺ(R), കല്‍കത്ത(C), ലാഹോര്‍ (L) എന്നീ 7 വിവിധ പ്രദേശങ്ങളില്‍ (circles) നോട്ടുകള്‍ ഇഷ്യൂ ചെയ്യുവാനുള്ള നിര്‍ദേശം മുന്നോട്ട് വച്ചു. ഓരോ circle-കളുടെയും കീഴില്‍ നിരവധി ഉപ circle-കള്‍ ഉണ്ടായിരുന്നു. ഓരോ circle-കളിലും പ്രിന്‍റ് ചെയ്ത നോട്ടുകളിലെ ഭാഷ പാനലിലേക്ക് അതാത് പ്രദേശത്തെ ഭാഷകള്‍ ചേര്‍ക്കപെട്ടു. ഒരു circle-ല്‍ ഇഷ്യൂ ചെയ്യപ്പെട്ട നോട്ടുകള്‍ മറ്റു circle-കളില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നില്ല.
1897 മുതല്‍ Government of India റങ്കൂണില്‍ ബാങ്ക് നോട്ടുകള്‍ ഇഷ്യൂ ചെയ്യുവാന്‍ തുടങ്ങി. ഇന്ത്യന്‍ ഭാഷകള്‍ക്ക് പകരം ബര്‍മീസ് ഭാഷകള്‍ ഉപയോഗിച്ചു എന്നതൊഴിച്ചാല്‍ മറ്റു circle-കളില്‍ ഇഷ്യൂ ചെയ്ത നോട്ടുകളുമായി ഇവക്കു യാതൊരു വ്യത്യാസവും ഉണ്ടായിരുന്നില്ല. 1917-ലും പിന്നീട് 1927-ലും ബര്‍മ്മയില്‍ ഉപയോഗിക്കുന്നതിനു വേണ്ടി ഇന്ത്യന്‍ നോട്ടുകള്‍ overprint ചെയ്ത് പുറത്തിറങ്ങി.
BANKNOTES AFTER BURMA-INDIA SEPARATION (1937 onwards)
ബർമ്മ-ഇന്ത്യ വിഭജനത്തിന് ശേഷം (1937 മുതൽ)
1937 ഏപ്രിൽ 1 -ന് ബ്രിട്ടീഷ് ഇന്ത്യയിൽ നിന്നും വേർപെട്ട് ബർമ്മ പ്രത്യേക കോളനിയായി നിലനിന്നെകിലും ബ്രിട്ടീഷ് ഭരണത്തിൻകീഴിൽ തന്നെ തുടർന്നു. 1935-ൽ നിലവിൽ വന്ന RBI ആയിരുന്നു ( The India and Burma Order 1937, Government of Burma Act എന്നിവ പ്രകാരം) ഇരു രാജ്യങ്ങളുടെയും സെൻട്രൽ ബാങ്ക്. ഇത് പ്രകാരം ബർമയിലെ കറൻസികളുടെ കൈകാര്യവും ബാങ്കിങ്ങ് ബിസിനസ്സ് മുന്നോട്ട് കൊണ്ട് പോകുന്നതിനുള്ള ചുമതലയും RBI ക്കായിരുന്നു. സ്വന്തമായി ബാങ്ക് നോട്ടുകൾ അടിച്ചിറക്കാൻ ബർമ്മക്ക് അധികാരമുണ്ടായിരുന്നില്ല. ബർമയുടെയും ഇന്ത്യയുടേയും സ്റ്റാൻഡേർഡ് മോണിറ്ററി യൂണിറ്റ് Rupee ആയിരുന്നു.
1938 വരെ ബർമ്മക്ക് വേണ്ടി RBI പ്രത്യേക നോട്ടുകളൊന്നും ഇഷ്യൂ ചെയ്തിരുന്നില്ല. എന്നാൽ Government of India പുറത്തിറക്കിയ 5, 10,100 റുപീസ് denomination-കളിലുള്ള King George V സീരീസ് നോട്ടുകൾ ബർമയിൽ മാത്രമുള്ള ഉപയോഗത്തിന് വേണ്ടി "Legal Tender In Burma Only" എന്ന് കറുപ്പ് നിറത്തിൽ overprint ചെയ്ത് പുറത്തിറക്കി. കൂടാതെ അപ്പോഴും ബർമ്മയിൽ വിനിമയത്തിൽ ഉണ്ടായിരുന്ന Government of India ഇഷ്യൂ ചെയ്ത നാണയങ്ങൾ മാറ്റങ്ങളൊന്നും കൂടാതെ വിനിമയത്തിൽ തുടർന്നു.
എന്നാൽ ഇരുണ്ട നിറത്തിലുള്ള നോട്ടിന്മേൽ കറുപ്പ് നിറത്തിലുള്ള overprint വാചകങ്ങൾ പെട്ടെന്ന് എടുത്ത് കാണിക്കാത്തതിനാല്‍ 1937-ന്‍റെ രണ്ടാം പകുതിയില്‍ black overprint നോട്ടുകള്‍ പിന്‍വലിച്ചു. പകരം "Legal Tender In Burma Only" എന്ന് ചുവപ്പ് നിറത്തിൽ overprint ചെയ്ത് പുറത്തിറങ്ങി. ഇപ്രകാരം RBI യുടെ കയ്യില്‍ തിരിച്ചെത്തിയ balck overprinted നോട്ടുകള്‍ നശിപ്പിക്കപ്പെട്ടു.
1937-ൽ പിൻവലിക്കപ്പെട്ട black overprinted നോട്ടുകൾ red overprinted നോട്ടുകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട രീതി.
Govt. of India യുടെ ചെറിയ ഡിനോമിനേഷൻ നോട്ടുകളായ 5, 10 രൂപ black overprinted നോട്ടുകൾ RBI തിരിച്ചെടുത്ത് നശിപ്പിക്കുകയും പകരം Govt. of India യുടെ തന്നെ പുതിയ red over printed നോട്ടുകൾ ("Legal Tender In Burma Only") മാറ്റി നൽകുകയും ചെയ്തു.
എന്നാൽ Govt. of India യുടെ ഹയർ ഡിനോമിനേഷനുകളിലുള്ള black overprinted നോട്ടുകൾ ബാങ്കുകൾ കൈകാര്യം ചെയ്ത രീതി തികച്ചും വ്യത്യസ്തമായിരുന്നു. ആളുകൾക്ക് പുതിയ 100 റുപ്പീസ് red over printed നോട്ടുകൾ മടക്കി നൽകി. അതെ സമയം ബാങ്ക് തിരിച്ചെടുത്ത പഴയ നോട്ടിന്റെ താഴത്തെ ഇടതുമൂലയിലെ ഒരുഭാഗം (കാൽഭാഗം) മുറിച്ചെടുത്ത് അതിന്റെ പിൻവശത്ത് നോട്ട് കൈമാറ്റം ചെയ്ത തിയ്യതി രേഖപ്പെടുത്തിയ സീൽ പതിക്കുകയും അവശേഷിക്കുന്ന മുക്കാൽ ഭാഗം നശിപ്പിക്കുകയുമാണ് ചെയ്തിരുന്നത്(ചിത്രം കാണുക). ഈ മുറിച്ചെടുത്ത കാൽ നോട്ട് (1/4) അക്കൗണ്ടിംഗ് ആവശ്യങ്ങൾക്ക് മാത്രമായിരുന്നു ബാങ്ക് ഉപയോഗിച്ചിരുന്നത്.
എന്നാൽ Govt. of India യുടെ ഹയർ ഡിനോമിനേഷനുകളിലുള്ള black overprinted നോട്ടുകൾ ബാങ്കുകൾ കൈകാര്യം ചെയ്ത രീതി തികച്ചും വ്യത്യസ്തമായിരുന്നു. ആളുകൾക്ക് പുതിയ 100 റുപ്പീസ് red over printed നോട്ടുകൾ മടക്കി നൽകി. അതെ സമയം ബാങ്ക് തിരിച്ചെടുത്ത പഴയ നോട്ടിന്റെ താഴത്തെ ഇടതുമൂലയിലെ ഒരുഭാഗം (കാൽഭാഗം) മുറിച്ചെടുത്ത് അതിന്റെ പിൻവശത്ത് നോട്ട് കൈമാറ്റം ചെയ്ത തിയ്യതി രേഖപ്പെടുത്തിയ സീൽ പതിക്കുകയും അവശേഷിക്കുന്ന മുക്കാൽ ഭാഗം നശിപ്പിക്കുകയുമാണ് ചെയ്തിരുന്നത്(ചിത്രം കാണുക). ഈ മുറിച്ചെടുത്ത കാൽ നോട്ട് (1/4) അക്കൗണ്ടിംഗ് ആവശ്യങ്ങൾക്ക് മാത്രമായിരുന്നു ബാങ്ക് ഉപയോഗിച്ചിരുന്നത്.
1000 റുപ്പീസ് നോട്ടുകളുടെ ഇഷ്യൂ
അതേ സമയം തന്നെ King George V -ആമന്റെ ഛായാചിത്രത്തോട് കൂടിയ 1000 റുപ്പീസ് നോട്ടുകൾ ബർമയിലെ Rangoon സർക്കിളിൽ ഇഷ്യൂ ചെയ്യുവാൻ തുടങ്ങി. Govt. of India പുറത്തിറക്കിയ ഈ നോട്ടുകളില്‍ "Legal Tender In Burma Only" എന്ന് ഇരുവശത്തും ചുവപ്പ് നിറത്തിൽ കൈകൊണ്ടു സീൽ ചെയ്തിരിക്കുന്നു. X/6-090001 മുതൽ X/6-100000 വരെയുള്ള സീരിയൽ നമ്പറിലാണ് ഈ നോട്ടുകൾ ഇഷ്യൂ ചെയ്തിരിക്കുന്നത്.
First banknotes of RBI issued for Burma
(ബർമ്മക്ക് വേണ്ടി RBI ആദ്യമായി ഇഷ്യൂ ചെയ്ത ബാങ്ക് നോട്ടുകൾ)
1938 മെയ് മാസത്തിൽ ബർമ്മക്കു വേണ്ടി RBI ആദ്യമായി ബാങ്ക് നോട്ടുകൾ ഇഷ്യൂ പുറത്തിറക്കി. 5, 10, 100, 1,000, 10,000 എന്നീ denomination -കളിൽ 1939 ജൂലൈ വരെ ഈ നോട്ടുകൾ ബർമ്മയിൽ വിനിമയത്തിൽ തുടർന്നു. Rupee എന്ന പേരിൽ തന്നെയാണ് ഈ നോട്ടുകളും ഇഷ്യൂ ചെയ്തത്. ഈ നോട്ടുകളുടെ മുൻവശത്ത് ‘I promise to pay the bearer on demand the sum of _______ Rupees at any office of issue in Burma’ എന്ന Promissory clause കാണാം. അതിനർത്ഥം ഈ നോട്ടുകൾ RBI ഇഷ്യൂ ചെയ്തവയാണെങ്കിൽ കൂടി ഇന്ത്യയിൽ വിനിമയായോഗ്യമായിരുന്നില്ല (not legal tender).
ഈ ബർമീസ് നോട്ടുകളിൽ ഇംഗ്ലീഷ്, ബർമീസ്, ഷാൻ എന്നീ മൂന്നു ഭാഷകളിൽ അവയുടെ denomination രേഖപ്പെടുത്തിയിരിക്കുന്നു. George VI-ൻ്റെ ഛായാചിത്രത്തോടു കൂടിയ ഈ നോട്ടുകൾ എല്ലാം RBI ഗവർണ്ണർ J. B. Taylor ഒപ്പുവച്ചവയാണ്. മയിൽ, കൊമ്പനാന, ഇര തേടുന്ന കടുവ, പായ്‌ക്കപ്പല്‍, കാളവണ്ടി, വെള്ളച്ചാട്ടം ഏണിവയുടെ ചിതങ്ങൾ ഈ നോട്ടുകളിൽ കാണാം. ഇവയിൽ മയിലിൻ്റെ ചിത്രമുള്ള നോട്ടുകളെ പൊതുവെ 'Peacock Note'-കൾ എന്നറിയപ്പെടുന്നു.
ജപ്പാൻ അധിനിവേശകാലത്തെ ബർമീസ് കറൻസികള്‍ (1942 മുതൽ 1945 വരെ)
1942-ൽ ബ്രിട്ടീഷുകാരെ ഇന്ത്യയിലേക്ക് തുരത്തി ജപ്പാൻ ബർമ്മയിൽ ആധിപത്യം സ്ഥാപിച്ചു. അതേ വർഷം 1, 5, 10 എന്നീ denomination-കളിൽ cent എന്ന നാമത്തിൽ അവർ പുതിയ പേപ്പർ കറൻസി പുറത്തിറക്കി. അതോടൊപ്പം തന്നെ ½, ¼, 1, 5, 10, 100 denomination-കളിൽ പുതിയ Rupee നോട്ടുകളും ഇഷ്യൂ ചെയ്തു(1 rupee = 100 cents).
പ്രത്യേകതകള്‍: ഈ നോട്ടുകളുടെയെല്ലാം മുന്‍വശത്ത് 'The Japanese Government' എന്ന് പ്രിന്‍റ് ചെയ്തിരിക്കുന്നു. കൂടാതെ മുൻവശത്ത് ഇടതും വലതും ഭാഗങ്ങളിലായി ചുവപ്പ് നിറത്തിൽ 'B' എന്ന അക്ഷരത്തിൽ തുടങ്ങുന്ന കോഡ് (code letters) കാണാം. ഈ കോഡിലെ ആദ്യത്തെ 'B' എന്ന അക്ഷരം ഈ നോട്ട് ബർമ്മക്ക് വേണ്ടി ഇഷ്യൂ ചെയ്തവയാണ് എന്ന് സൂചിപ്പിക്കുന്നു. പിന്നീട് വരുന്ന അക്ഷരം/അക്ഷരങ്ങൾ നോട്ടിൻ്റെ പ്രിന്‍റിംഗ് ബാച്ചിനെയും (block) സൂചിപ്പിക്കുന്നു. നോട്ടിൻ്റെ താഴെ Government of great imperial Japan എന്ന് ജപ്പാനീസ് ഭാഷയിൽ രേഖപ്പെടുത്തിയിരിക്കുന്നു.
Kyat (Second Kyat, 1944 - 1945)
1944-ല്‍ ഈ നോട്ടുകള്‍ക്ക് (cents & rupees) പകരം ജപ്പാന്‍ 1, 5, 10, 100 എന്നീ denomination-കളിൽ kyat എന്ന കറന്‍സി പുറത്തിറക്കി (1 kyat = 100 cents). പിന്നീട് 1945-ൽ ഡോ: ബാമോയുടെ (Head of State) ഛായാചിത്രത്തോട് കൂടിയ പുതിയ 100 kyat ഇഷ്യൂ ചെയ്തു.
പ്രത്യേകതകള്‍: ഈ നോട്ടുകളുടെയെല്ലാം മുൻവശത്ത് സൂര്യോദയവും മയിലിൻ്റെ ചിത്രവും പിന്‍വശത്ത് Mandalay കൊട്ടാരത്തിന്‍റെ ചിത്രവും കാണാം. നോട്ടിന്‍റെ denomination ബര്‍മീസ് ഭാഷയില്‍ മുന്‍വശത്ത് രേഖപ്പെടുത്തിയിരിക്കുന്നു.
ജപ്പാനീസ് ഗവണ്മെന്റ് ബര്‍മ്മക്ക് വേണ്ടി നാണയങ്ങള്‍ ഒന്നും പുറത്തിറക്കിയിട്ടില്ല. 1945-ല്‍ ബ്രിട്ടീഷുകാര്‍ ജപ്പാനില്‍ നിന്നും ബര്‍മ്മയുടെ അധികാരം തിരച്ചു പിടിച്ചപ്പോള്‍ kyat നോട്ടുകൾ പിൻവലിക്കുകയും അവയിൽ വലിയ ദ്വാരങ്ങൾ (punch holes) ഉണ്ടാക്കി ആ നോട്ടുകളുടെ മൂല്യം നഷ്ടപ്പെട്ടതായി സൂചിപ്പിക്കുകയും ചെയ്തു.
ബര്‍മീസ് കറന്‍സി 1945 മുതല്‍ 1948 വരെ (ജപ്പാന്‍ ബര്‍മ്മയില്‍ നിന്ന് പിന്‍വാങ്ങിയത്തിന് ശേഷം)
1945-ല്‍ ബ്രിട്ടീഷുകാര്‍ ജപ്പാനില്‍ നിന്നും ബര്‍മ്മയുടെ അധികാരം തിരിച്ചു പിടിച്ചു. തുടര്‍ന്ന് ബ്രിട്ടീഷ് ഗവണ്മെന്‍റ് Japan invasion currency-യായ kyat നോട്ടുകൾ പിൻവലിച്ചു. അതിന് പകരം ബ്രിട്ടീഷ് മിലിട്ടറി അഡ്മിനിസ്ട്രേഷന്‍ ഓവര്‍ പ്രിന്‍റ് ചെയ്ത ഇന്ത്യന്‍ നോട്ടുകള്‍ ബര്‍മ്മക്ക് വേണ്ടി ഇഷ്യൂ ചെയ്തു.
Military Administration Currency (1945-1946)
1945-ല്‍ Government of India-യുടെ 1 rupee നോട്ടുകളും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 5, 10, 100 rupees നോട്ടുകളും ബര്‍മ്മയിലെ ഉപയോഗത്തിന് വേണ്ടി മാത്രമായി "Military Administration of Burma Legal Tender in Burma Only" എന്ന് ഓവര്‍ പ്രിന്‍റ് ചെയ്ത് RBI ഇഷ്യൂ ചെയ്തു. 1950 ജൂണില്‍ ഈ നോട്ടുകള്‍ പിന്‍വലിച്ചു.
1946 സെപ്റ്റംബറില്‍ ബര്‍മ്മയില്‍ RBI-യുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. 1947-ല്‍ കറന്‍സികള്‍ ഇഷ്യൂ ചെയ്യുവാനുള്ള അധികാരം Burma Currency Board (under civilian government) ഏറ്റെടുത്തു.
ബര്‍മ്മ കറന്‍സി ബോര്‍ഡ് ഇഷ്യൂ ചെയ്ത നോട്ടുകള്‍ (1947 - 1948)
1947-ല്‍ Government of India-യുടെ 1 rupee നോട്ടുകളും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 5, 10, 100 rupees നോട്ടുകളും ബര്‍മ്മയിലെ ഉപയോഗത്തിന് വേണ്ടി മാത്രമായി "Burma Currency Board Legal Tender in Burma Only" എന്ന് ഓവര്‍ പ്രിന്‍റ് ചെയ്ത് ഇഷ്യൂ ചെയ്തു. 1952 ജൂണില്‍ ഈ നോട്ടുകള്‍ പിന്‍വലിച്ചു.
Military Administration Currency-കളുടെയും ബര്‍മ്മ കറന്‍സി ബോര്‍ഡ് ഇഷ്യൂ ചെയ്ത കറന്‍സികളുടെയും പൊതുവായ സവിശേഷതകള്‍:
1) 1, 10, 100 rupees നോട്ടുകള്‍ ചുവപ്പ് നിറത്തിലും 5 rupees നോട്ടുകള്‍ കറുപ്പ് നിറത്തിലുമാണ് ഓവര്‍പ്രിന്‍റ് ചെയ്തത്.
2) 10 rupees നോട്ടുകളുടെ പിന്‍വശത്തെ ഭാഷാ പാനലില്‍ ബര്‍മീസ് ഭാഷയില്‍ denomination രേഖപ്പെടുത്തിയിട്ടില്ല. പകരം നോട്ടിന്‍റെ മുന്‍വശത്ത് ബര്‍മീസ് ഭാഷയില്‍ ചുവപ്പ് നിറത്തില്‍ ഓവര്‍പ്രിന്‍റ് ചെയ്തിരിക്കുന്നു.
Military Administration Currency-കളും ബര്‍മ്മ കറന്‍സി ബോര്‍ഡ് ഇഷ്യൂ ചെയ്ത കറന്‍സികളും തമ്മിലുള്ള വ്യത്യാസങ്ങള്‍:
2) Military Administration ഇഷ്യൂ ചെയ്ത 1 rupee നോട്ടുകള്‍ സായുധസേനയുടെ ഉപയോഗത്തിന് വേണ്ടി മാത്രമായിരുന്നു പുറത്തിറക്കിയത്. എന്നാല്‍ ബര്‍മ്മ കറന്‍സി ബോര്‍ഡ് ഇഷ്യൂ ചെയ്ത 1 rupee നോട്ടുകള്‍ പൊതു ജനങ്ങളുടെ (Burmese nationals and civilians) ഉപയോഗത്തിന് വേണ്ടി മാത്രമായിരുന്നു.
1948-ല്‍ ബര്‍മ്മ ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം നേടി.
1948 ഏപ്രില്‍ 3-ന് ബര്‍മ്മയുടെ സെന്‍ട്രല്‍ ബാങ്ക് ആയി "Union Bank of Burma" (Union Bank of Burma Act 1947 പ്രകാരം) രൂപീകൃതമായി. Reserve Bank of India-യുടെ റങ്കൂണ്‍ ബ്രാഞ്ചിന്‍റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും Union Bank of Burma ഏറ്റെടുത്തു. എങ്കിലും 1952-ലാണ് ബാങ്ക് നോട്ടുകള്‍ സ്വന്തം പേരില്‍ ഇഷ്യൂ ചെയ്യാനുള്ള അധികാരം Union Bank of Burma-ക്ക് ലഭിച്ചത്.
സ്വാതന്ത്ര്യാനന്തരം ബര്‍മ്മയില്‍ rupees നോട്ടുകള്‍ ഇഷ്യൂ ചെയ്തത് മൂന്ന് പേരുകളിലായാണ്. അവ താഴെ വിശദീകരിക്കുന്നു.
1) Government of Burma ഇഷ്യൂ ചെയ്ത കറന്‍സികള്‍(1948).
1948-ല്‍ ബര്‍മ്മക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ബര്‍മ്മ സ്വന്തമായി കറന്‍സി നോട്ടുകള്‍ ഇഷ്യൂ ചെയ്ത് തുടങ്ങി. Government of Burma-യുടെ കീഴില്‍ 1, 5 Rupees നോട്ടുകളാണ് ആദ്യമായിപുറത്തിറങ്ങിയത്. “at all places where bank notes are issued, this note can be exchanged for 1 rupee” എന്ന promissory clause മുന്‍വശത്ത് ബര്‍മീസ് ഭാഷയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. R.V.N. Hopkins, Maung Kaung എന്നിവര്‍ ഈ നോട്ടുകളില്‍ ഒപ്പ് വച്ചിരിക്കുന്നു.
2) Government of the Union of Burma ഇഷ്യൂ ചെയ്ത കറന്‍സികള്‍(1949).
1949-ല്‍ Government of the Union of Burma ഇഷ്യൂ ചെയ്ത 10, 100 rupees നോട്ടുകള്‍ പുറത്തിറങ്ങി. R.V.N. Hopkins, Maung Kaung തന്നെയാണ് ഈ നോട്ടുകളിലും ഒപ്പ് വച്ചത്.
3) Union Bank of Burma ഇഷ്യൂ ചെയ്ത കറന്‍സികള്‍(1952 മുതല്‍).
1952-ല്‍ 1, 5, 10, 100 rupees നോട്ടുകള്‍ Union Bank of Burma പുറത്തിറക്കി. എന്നാല്‍ അതേ വര്‍ഷം ഡിസംബറില്‍ ഈ rupees നോട്ടുകള്‍ക്ക് പകരം പുതിയ kyat നോട്ടുകള്‍ നിലവില്‍ വന്നു (1 kyat=100 pyas).
Kyat (Third Kyat, 1952 onwards)
1952-1964.1952-ല്‍ ബര്‍മ്മയില്‍ rupees നോട്ടുകള്‍ക്ക് പകരം Union Bank of Burma 1, 5, 10, 100 denomination-കളില്‍ പുതിയ kyat നോട്ടുകള്‍ (Third Kyat) ഇഷ്യൂ ചെയ്തു(1 kyat=100 pyas). പക്ഷെ മുന്‍പുണ്ടായിരുന്ന rupees നോട്ടുകളുടെ അതേ ഡിസൈനില്‍ തന്നെയായിരുന്നു പുതിയ kyat നോട്ടുകളും ഇറക്കിയത്. പിന്നീട് 1958-ല്‍ ബര്‍മ്മയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനും ബര്‍മ്മയുടെ രാഷ്ട്രപിതാവുമായ Aung San-ന്‍റെ ചിത്രം പതിച്ച നോട്ടുകള്‍ ഇഷ്യൂ ചെയ്തു തുടങ്ങി. മാത്രമല്ല അതേ വര്‍ഷം തന്നെ 20, 50 denomination-കളിലുള്ള നോട്ടുകളും പുറത്തിറക്കി. 1964-ല്‍ കള്ളപ്പണം തടയുന്നതിന്‍റെ ഭാഗമായി 50, 100 kyat നോട്ടുകള്‍ പിന്‍വലിച്ചു.
1965- 1971.
1965-ല്‍ നോട്ടുകള്‍ ഇഷ്യൂ ചെയ്യുവാനുള്ള അധികാരം Peoples Bank of Burma ഏറ്റെടുത്തു. 1, 5, 10, 20 denomination-കളില്‍ മുന്‍വശത്ത് Aung San-ന്‍റെ ചിത്രത്തോട് കൂടിയാണ് ഈ ബാങ്ക് kyat നോട്ടുകള്‍ ഇഷ്യൂ ചെയ്തത്.
1952 മുതല്‍ ഇറങ്ങിയ kyat (Third Kyat) നോട്ടുകളുടെ പൊതുവായ സവിശേഷതകള്‍:
1) ഇവയിലൊന്നും ഇഷ്യൂ ചെയ്ത authority-യുടെ ഒപ്പ് രേഖപ്പെടുത്തിയിട്ടില്ല.
2) നോട്ടുകള്‍ പ്രിന്‍റ് ചെയ്ത വര്‍ഷം രേഖപ്പെടുത്തിയിട്ടില്ല.
1972 - 1985.
1972-ല്‍ നോട്ടുകള്‍ ഇഷ്യൂ ചെയ്യുന്നതിനുള്ള അധികാരം Union of Burma Bank ഏറ്റെടുത്തു. 1972 നും 1979-നും ഇടയില്‍ 1, 5, 10, 25, 50, 100 kyats നോട്ടുകള്‍ പുറത്തിറക്കി. ജര്‍മ്മന്‍ പ്രിന്‍റിംഗ് സ്ഥാപനമായ Giesecke & Devrient-ന്‍റെ സാങ്കേതിക നിർദ്ദേശപ്രകാരം ഉത്തര ബര്‍മ്മയിലെ വാസി (wazi) എന്ന പ്രദേശത്തെ Security Printing Works എന്ന സ്ഥാപനമാണ് ഈ നോട്ടുകള്‍ പ്രിന്‍റ് ചെയ്തത്. 1985 നവംബര്‍ 3-നു 50, 100 kyats നോട്ടുകള്‍ ഒരു മുന്നറിയിപ്പും കൂടാതെ പിന്‍വലിച്ചു. എങ്കിലും ജനങ്ങള്‍ക്ക് പരിമിതമായ തോതില്‍ പഴയ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ മാറിയെടുക്കാന്‍ അവസരം നല്‍കി.
1985 - 1988( അസാധാരണമായ denomination-കള്‍)
ബര്‍മ്മയിലെ ഏകാധിപതി General Ne Win സംഖ്യാശാസ്ത്രത്തില്‍ (numerology) താല്പര്യമുള്ള വ്യക്തിയായിരുന്നു. ഒറ്റസംഖ്യയോട് പ്രത്യേക ഇഷ്ടം തോന്നിയിരുന്ന അദ്ദേഹം ഒറ്റ സംഖ്യയിലുള്ള വിവിധ denomination-കളില്‍ കറന്‍സികള്‍ ഇഷ്യൂ ചെയ്തു.
ആദ്യമായി തന്‍റെ 75-ആം ജന്മദിനത്തോടനുബന്ധിച്ച് (1985 നവംബര്‍ 10-ന്) 75 kyats അദ്ദേഹം പുറത്തിറക്കി. പിന്നീട് 25 kyats-ഉം തുടര്‍ന്ന് 1986 ആഗസ്റ്റ് 1-ന് 15, 35 kyats നോട്ടുകളും ഇഷ്യൂ ചെയ്തു.
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം (5 September 1987-ന്) യാതൊരു മുന്നറിയിപ്പോ മാറിയെടുക്കാനുള്ള അവസരമോ നല്‍കാതെ 25, 35, 75 kyats നോട്ടുകള്‍ പൂര്‍ണ്ണമായും പിന്‍വലിച്ചു. അങ്ങിനെ രാജ്യത്തെ 75% കറന്‍സികളും മൂല്യമില്ലാതാവുകയും ലക്ഷോപലക്ഷം ജനങ്ങളുടെ സമ്പാദ്യം ഒറ്റയടിക്ക് ഇല്ലാതാവുകയും ചെയ്തു.
1989 മുതല്‍...
1989 ജൂണ്‍ 20-ന് ബര്‍മ്മയുടെ പേര് മ്യാന്‍മര്‍ എന്നാക്കി മാറ്റിയതിനു ശേഷം പഴയ ഒറ്റ സംഖ്യയിലുള്ള (odd denomination) നോട്ടുകള്‍ പിന്‍വലിക്കാതെ തന്നെ കൂടുതല്‍ പ്രായോഗികവും ലളിതവുമായ denomination-കളിലുള്ള പുതിയ kyat നോട്ടുകള്‍ ഇഷ്യൂ ചെയ്തു തുടങ്ങി. പഴയ നോട്ടുകള്‍ കാലക്രമേണ കീറിയും മുഷിഞ്ഞും വിപണിയില്‍ നിന്ന് അപ്രത്യക്ഷമായി. 1990-നും 1998-നും ഇടയില്‍ 1, 5, 10, 20, 50, 100, 200, 500, 1000 kyats നോട്ടുകളും 50 pya നോട്ടും പുറത്തിറക്കി.
2004-ല്‍ എല്ലാ ബര്‍മീസ് നോട്ടുകളും ഒരേ വലിപ്പത്തിലാക്കുവാന്‍ വേണ്ടി 200, 500, 1000 kyats നോട്ടുകള്‍ വലിപ്പം കുറച്ച് ഇഷ്യൂ ചെയ്യുവാന്‍ തുടങ്ങി.
2009 ഒക്ടോബര്‍ 1-ന് 150 x 70 mm വലിപ്പത്തില്‍ 5000 kyats നോട്ടുകള്‍ ഇഷ്യൂ ചെയ്തു. 2012 ജൂണ്‍ 15-ന് 10000 kyats നോട്ടുകളും പുറത്തിറക്കി. എന്നാല്‍ വ്യാപകമായി 5000 kyats-ന്‍റെ കള്ളനോട്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 2014 ഒക്ടോബര്‍ 1-ന് കൂടുതല്‍ മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങളോട് കൂടിയ പുതിയ 5000 kyats നോട്ടുകള്‍ പുറത്തിറക്കി.
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം (5 September 1987-ന്) യാതൊരു മുന്നറിയിപ്പോ മാറിയെടുക്കാനുള്ള അവസരമോ നല്‍കാതെ 25, 35, 75 kyats നോട്ടുകള്‍ പൂര്‍ണ്ണമായും പിന്‍വലിച്ചു. അങ്ങിനെ രാജ്യത്തെ 75% കറന്‍സികളും മൂല്യമില്ലാതാവുകയും ലക്ഷോപലക്ഷം ജനങ്ങളുടെ സമ്പാദ്യം ഒറ്റയടിക്ക് ഇല്ലാതാവുകയും ചെയ്തു.
1987 സെപ്റ്റംബര്‍ 22-ന് 45, 90 kyats നോട്ടുകള്‍ പുറത്തിറക്കി. തന്‍റെ ഇഷ്ട നമ്പരായ 9 ഉള്‍ക്കൊള്ളിച്ച് കൊണ്ടാണ് ഈ രണ്ട്denomonation-കളും Ne Win തിരഞ്ഞെടുത്തത് എന്നതാണ് ഇതിന് പിന്നിലെ രസകരമായ വസ്തുത (45-ലെ 4+5=9, 90-ലെ 9+0=9).
ഇത്തരത്തില്‍ Ne Win കൊണ്ട് വന്ന അപ്രായോഗീകമായ സാമ്പത്തിക പരിഷ്കരണങ്ങള്‍ മൂലം രാജ്യം നേരിട്ട സാമ്പത്തിക അസന്തുലിതാവസ്ഥ ഒരു വലിയ കലാപത്തിനു തിരികൊളുത്തി. തുടര്‍ന്ന് 1988 General Saw Maung-ന്‍റെ നേതൃത്വത്തില്‍ ബര്‍മ്മയില്‍ പട്ടാള ഭരണം നിലവില്‍ വന്നു.
1989 മുതല്‍...
1989 ജൂണ്‍ 20-ന് ബര്‍മ്മയുടെ പേര് മ്യാന്‍മര്‍ എന്നാക്കി മാറ്റിയതിനു ശേഷം പഴയ ഒറ്റ സംഖ്യയിലുള്ള (odd denomination) നോട്ടുകള്‍ പിന്‍വലിക്കാതെ തന്നെ കൂടുതല്‍ പ്രായോഗികവും ലളിതവുമായ denomination-കളിലുള്ള പുതിയ kyat നോട്ടുകള്‍ ഇഷ്യൂ ചെയ്തു തുടങ്ങി. പഴയ നോട്ടുകള്‍ കാലക്രമേണ കീറിയും മുഷിഞ്ഞും വിപണിയില്‍ നിന്ന് അപ്രത്യക്ഷമായി. 1990-നും 1998-നും ഇടയില്‍ 1, 5, 10, 20, 50, 100, 200, 500, 1000 kyats നോട്ടുകളും 50 pya നോട്ടും പുറത്തിറക്കി.
2004-ല്‍ എല്ലാ ബര്‍മീസ് നോട്ടുകളും ഒരേ വലിപ്പത്തിലാക്കുവാന്‍ വേണ്ടി 200, 500, 1000 kyats നോട്ടുകള്‍ വലിപ്പം കുറച്ച് ഇഷ്യൂ ചെയ്യുവാന്‍ തുടങ്ങി.
2009 ഒക്ടോബര്‍ 1-ന് 150 x 70 mm വലിപ്പത്തില്‍ 5000 kyats നോട്ടുകള്‍ ഇഷ്യൂ ചെയ്തു. 2012 ജൂണ്‍ 15-ന് 10000 kyats നോട്ടുകളും പുറത്തിറക്കി. എന്നാല്‍ വ്യാപകമായി 5000 kyats-ന്‍റെ കള്ളനോട്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 2014 ഒക്ടോബര്‍ 1-ന് കൂടുതല്‍ മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങളോട് കൂടിയ പുതിയ 5000 kyats നോട്ടുകള്‍ പുറത്തിറക്കി.
1952 മുതല്‍ ഇഷ്യൂ ചെയ്ത kyat നോട്ടുകളില്‍ (Third kyats) ഒന്നും തന്നെ ഇഷ്യൂ ചെയ്ത വര്‍ഷമോ ഇഷ്യൂ ചെയ്ത authority-യുടെ ഒപ്പോ രേഖപ്പെടുത്തിയിട്ടില്ല.
No comments:
Post a Comment