1921 മുതല്‍ East African Currency Board (EACB) ഇഷ്യൂ ചെയ്തിരുന്ന East African Shilling (1921-1966) ആയിരുന്നു ബ്രിട്ടീഷ് ഈസ്റ്റ് ആഫ്രിക്കയിലെ കറന്‍സി. 1962-ല്‍ ബ്രിട്ടനില്‍ നിന്നും ഉഗാണ്ട സ്വാതന്ത്ര്യം നേടി. എന്നിരുന്നാലും 1966-ല്‍ Bank of Uganda സ്ഥാപിതമാകുന്നത് വരെ East African Shilling തന്നെയായിരുന്നു ഉഗാണ്ടയില്‍ വിനിമയത്തിലുണ്ടായിരുന്നത്.
1966-ല്‍ Bank of Uganda നിലവില്‍ വന്ന വര്‍ഷം തന്നെ ഉഗാണ്ടയുടെ കറന്‍സിയായ Ugandan Shilling പുറത്തിറങ്ങി. ശേഷം 7 തവണ ഇവയില്‍ മാറ്റങ്ങള്‍ വരുത്തി ഇഷ്യൂ ചെയ്തു. രാജ്യത്തെ ഭരണമാറ്റത്തോടനുബന്ധിച്ച് 1966, 1973, 1979, 1983, 1986 എന്നീ വര്‍ഷങ്ങളില്‍ പുതിയ സീരിസ് നോട്ടുകള്‍ ഇഷ്യൂ ചെയ്യപ്പെട്ടു. എന്നാല്‍ 1987-ല്‍ ഇഷ്യൂ ചെയ്ത നോട്ടുകള്‍ രാഷ്ട്രീയകാരണങ്ങളാലായിരുന്നില്ല, മറിച്ച് കള്ളനോട്ടുകള്‍ ഇല്ലായ്മ ചെയ്യുന്ന നടപടി എന്ന നിലക്കായിരുന്നു. 2010 മെയ് മാസത്തിൽ പുതിയ ഇഷ്യു പുറത്തിറങ്ങി.
No comments:
Post a Comment